Sub Lead

നൈജീരിയയില്‍ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ്

നൈജീരിയയില്‍ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ കൂട്ടക്കൊലകള്‍ക്ക് ഇരയാവുകയാണെന്നും അത് തുടര്‍ന്നാല്‍ സൈനിക ആക്രമണം നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സൈനിക നടപടികള്‍ തീരുമാനിക്കാന്‍ യുദ്ധവകുപ്പ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ ചുമതലപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. നൈജീരിയന്‍ സര്‍ക്കാര്‍ ക്രിസ്ത്യാനികളെ സംരക്ഷിച്ചില്ലെങ്കില്‍ സൈനിക നടപടിയുണ്ടാവുമെന്ന് പീറ്റ് ഹെഗ്‌സെത്തും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നൈജീരിയയിലെ യാഥാര്‍ത്ഥ്യം കാണാതെയാണ് യുഎസ് പ്രസിഡന്റ് അഭിപ്രായം പറഞ്ഞതെന്ന് പ്രസിഡന്റ് ബോല അഹമദ് തിനുബു പറഞ്ഞു. വടക്കന്‍ നൈജീരിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിന്‍സും ബോകോ ഹറമും ആക്രമണങ്ങള്‍ നടത്തുന്നുണ്ടെന്നാണ് ആരോപണം. ഈ സംഘടനകള്‍ ഇസ്‌ലാമിക വിരുദ്ധമാണെന്ന് സുപ്രിംകൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ദാരിദ്ര്യം, രാഷ്ട്രീയ അഴിമതി, പ്രാദേശിക പ്രശ്‌നങ്ങള്‍ എന്നിവയാണ് അക്രമങ്ങള്‍ക്ക് കാരണമെന്നും അവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it