Sub Lead

ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപോര്‍ട്ട്

ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് അറിയിച്ചെന്ന് റിപോര്‍ട്ട്
X

തെഹ്‌റാന്‍: ഇറാനെ ആക്രമിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചെന്ന് പാകിസ്താനിലെ ഇറാന്‍ അംബാസഡര്‍ റെസ അമീരി മൊഗദ്ദം. ഇതിന് പിന്നാലെ ഖത്തറിലെ അല്‍ ഉദൈദ് സൈനിക താവളത്തില്‍ യുഎസ് സൈനികര്‍ തിരിച്ചെത്തി തുടങ്ങി. ഇറാനെ ആക്രമിക്കുന്നത് പ്രദേശത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാവുമെന്ന് സൗദിയും ഖത്തറും ഒമാനും യുഎസിനെ അറിയിച്ചിരുന്നു. ആയത്തുല്ല അലി ഖാംനഇക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സൗദിയില്‍ തന്നെ ആഭ്യന്തര കലാപം നടക്കാന്‍ സാധ്യതയുണ്ടെന്നും സൗദി യുഎസിന് മുന്നറിയിപ്പ് നല്‍കിരുന്നു.

Next Story

RELATED STORIES

Share it