Sub Lead

ഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാന്‍; തെല്‍ അവീവും ഹൈഫയും ലക്ഷ്യം.

ഇസ്രായേലിലേക്ക് നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ച് ഇറാന്‍; തെല്‍ അവീവും ഹൈഫയും ലക്ഷ്യം.
X

തെഹ്‌റാന്‍: ഇസ്രായേലിനെതിരായ ഓപ്പറേഷന്‍ ട്രൂ പ്രോമിസ്-3ന്റെ പതിനഞ്ചാം ഘട്ടമായി നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളും അയച്ചതായി ഇറാന്‍. തെല്‍ അവീവിലെയും ഹൈഫയിലേയും സൈനിക-വ്യവസായ കേന്ദ്രങ്ങളാണ് ലക്ഷ്യം. അല്‍പ്പസമയത്തിന് അകം അവ ഇസ്രായേലില്‍ എത്തും. ഇവയില്‍ ചിലത് ഇസ്രായേലിന്റെ ശേഷിക്കുന്ന വ്യോമപ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനുള്ളതാണ്.

യുദ്ധത്തിന്റെ ഗതി മാറുകയാണെന്നും ഇസ്രായേലിനെ സഹായിക്കാന്‍ യുഎസോ യൂറോപ്യന്‍ രാജ്യങ്ങളോ മുതിര്‍ന്നാല്‍ മറ്റു നിരവധി കാര്യങ്ങള്‍ ചെയ്യുമെന്നും തെഹ്‌റാന്‍ എംപി സയ്യിദ് അലി യാസ്ദി ഖാഹ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് അടക്കല്‍ പോലുള്ള കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കും. ഇറാന്റെ തന്ത്രപ്രധാന താല്‍പര്യങ്ങളെ ബാധിച്ചാല്‍ ഹോര്‍മുസ് കടലിടുക്കിലൂടെ ആരും കടന്നുപോവില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it