Sub Lead

ത്രിപുരയിൽ പശുവിന്‍റെ പേരിൽ ഹിന്ദുത്വർ മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു

ഗ്രാമവാസികൾ കന്നുകാലി മോഷ്ടാവിനെ തടഞ്ഞുവെച്ചതായി വിവരം കിട്ടിയതനുസരിച്ച് പോലിസ് എത്തു​മ്പോൾ മാരകമായി പരിക്കേറ്റ ലിതൻ മിയയെയാണ് കണ്ടത്.

ത്രിപുരയിൽ പശുവിന്‍റെ പേരിൽ ഹിന്ദുത്വർ മുസ്‍ലിം യുവാവിനെ തല്ലിക്കൊന്നു
X

അഗർതല: രാജ്യത്ത് വീണ്ടും പശുവിന്റെ പേരിൽ ഹിന്ദുത്വം യുവാവിനെ തല്ലിക്കൊന്നു. ത്രിപുരയിൽ കാലിമോഷ്ടാവെന്ന് ആരോപിച്ച് മുസ്‍ലിം ചെറുപ്പക്കാരനെയാണ് ഹിന്ദുത്വർ തല്ലിക്കൊന്നത്. സെപാഹിജാല ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. താരപുകൂർ സ്വദേശിയായ ലിതൻ മിയ എന്ന 26കാരനാണ് കൊല്ലപ്പെട്ടത്.

ഗ്രാമവാസികൾ കന്നുകാലി മോഷ്ടാവിനെ തടഞ്ഞുവെച്ചതായി വിവരം കിട്ടിയതനുസരിച്ച് പോലിസ് എത്തു​മ്പോൾ മാരകമായി പരിക്കേറ്റ ലിതൻ മിയയെയാണ് കണ്ടത്. യുവാവിനെ ഉടനെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവമറിഞ്ഞ ജനക്കൂട്ടം പ്രതിപക്ഷനേതാവ് മണിക് സർക്കാരിന്റെ മണ്ഡലമായ ധൻപുറിൽ റോഡ് ഉപരോധിച്ചു. കേ​ന്ദ്ര സാമൂഹിക സഹമന്ത്രി പ്രതിമ ഭൗമിക്കിന്റെ നാടാണ് ധൻപുർ. കേസിൽ സെന്തു ദേബ്നന്ദ്, അമർ ചന്ദ്ര എന്നീ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it