Big stories

മുത്തലാഖ് ബില്‍ ചര്‍ച്ച: കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി

ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ പുറത്തും വന്‍ വിമര്‍ശനത്തിനും എതിര്‍പ്പിനും കാരണമായ സാഹചര്യത്തിലാണ് നടപടി.

മുത്തലാഖ് ബില്‍ ചര്‍ച്ച: കുഞ്ഞാലിക്കുട്ടിയോട് ലീഗ് വിശദീകരണം തേടി
X

കോഴിക്കോട്: മുത്ത്വലാഖ് ബില്ല് സംബന്ധിച്ച് ലോക്‌സഭയില്‍ നടന്ന നിര്‍ണായക ചര്‍ച്ചയിലും വോട്ടെടുപ്പിലും പങ്കെടുക്കാതിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയോട് മുസ്്‌ലിംലീഗ് വിശദീകരണം തേടി. ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് വിശദീകരണം തേടിയത്. കുഞ്ഞാലിക്കുട്ടിയുടെ നിലപാട് പാര്‍ട്ടിക്കുള്ളിലും പുറത്തും വന്‍ വിമര്‍ശനത്തിനും എതിര്‍പ്പിനും കാരണമായ സാഹചര്യത്തിലാണ് നടപടി.

കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സംബന്ധിച്ച ചോദ്യങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പാര്‍ട്ടിയുടെ ജില്ലാപ്രദേശിക ഘടകങ്ങള്‍ മറുപടി പറയേണ്ട സ്ഥിതി വന്നപ്പോഴാണ് സംസ്ഥാന ഘടകം ഇടപെട്ടത്. വിവാദ വിഷയത്തില്‍ അണികളോട് എന്തു മറുപടി നല്‍കണമെന്ന് ഹൈദരലി തങ്ങള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ ചില പഞ്ചായത്ത് കമ്മിറ്റികള്‍ ഇന്നലെയും ഇന്നും കത്ത് നല്‍കിയിരുന്നു. പാര്‍ട്ടി മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.




Next Story

RELATED STORIES

Share it