Sub Lead

പ്രവർത്തകർ തിരിഞ്ഞ് നോക്കിയില്ല, ബിജെപി നേതാവിന്റെ മൃതദേഹവുമായി ഭാര്യ കാത്തിരുന്നത് ഒരു രാത്രി

പ്രാദേശിക ബിജെപി പ്രവർത്തകരോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല.

പ്രവർത്തകർ തിരിഞ്ഞ് നോക്കിയില്ല, ബിജെപി നേതാവിന്റെ മൃതദേഹവുമായി ഭാര്യ കാത്തിരുന്നത് ഒരു രാത്രി
X

കൊൽക്കത്ത: ബിജെപി നേതാവിന്റെ മൃതദേഹം സംസ്‌കരിക്കാൻ ബിജെപി പ്രവർത്തകർ പിൻമാറിയ ഇടത്ത് മുന്നോട്ടുവന്ന് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. കൊവിഡ് ഭീതിയെത്തുടർന്ന് ബിജെപി പ്രവർത്തകർ പിൻമാറിയ ഇടത്താണ് സഹായഹസ്തവുമായി ടിഎംസി പ്രവർത്തകർ രം​ഗത്തെത്തിയത്. പശ്ചിമ ബം​ഗാളിലെ ഈസ്റ്റ് ബർദ്വാറിലാണ് സംഭവം നടന്നത്.

ബിജെപി ബൂത്ത് പ്രസിഡന്റായിരുന്ന അനൂപ് ബാനർജി (60) വെളളിയാഴ്ചയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. തുടർന്ന്​ അദ്ദേഹത്തിന്റെ ഭാര്യ റീന സഹായത്തിനായി ബിജെപി പ്രവർത്തകരെ വിളിച്ചെങ്കിലും ആരും സഹായത്തിനായി വന്നില്ല. ഇതോടെ​ ഒരു രാത്രി മുഴുവൻ അവർ ഭർത്താവി​ന്റെ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടി.

പ്രാദേശിക ബിജെപി പ്രവർത്തകരോട് പലതവണ അഭ്യർത്ഥിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ല. അനൂപ് ബാനർജി മരിച്ചത് കൊവിഡ് മൂലമാണെന്ന് അവർ സംശയിച്ചു. ഇതോടെ ശനിയാഴ്ച ടിഎംസി ലീഡൽ ബുദുൻ ഷെയ്ഖ് തങ്ങളുടെ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകുകയും അവർ ശവസംസ്‌കാരം നടത്തുകയുമായിരുന്നു.

ഉച്ചക്ക് ഒരു മണിയോടെയാണ് തന്റെ ഭർത്താവ് മരിച്ചത്. അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി​ അദ്ദേഹം​ കഠിനാധ്വാനം ചെയ്തിരുന്നു. ബിജെപിയുടെ പ്രാദേശിക നേതാക്കളെയും പ്രവർത്തകരെയും ഞാൻ വിവരം അറിയിച്ചു. തുടക്കത്തിൽ അവർ ഉടൻ വരുമെന്ന് പറഞ്ഞു. എന്നാൽ ആരെയും കണ്ടില്ലെന്നും റീന പറഞ്ഞു.

എന്റെ ഭർത്താവ് കൊവിഡ് മൂലം മരിച്ചുവെന്ന അഭ്യൂഹവും ഞാൻ കേൾക്കാനിടയായി. അദ്ദേഹത്തെ ശ്മശാനത്തിലേക്ക് കൊണ്ടുപോകാൻ ഒരു വാഹനം ക്രമീകരിക്കാൻ തനിക്ക് കഴിഞ്ഞില്ല. പേമാരിയും കാറ്റും ഉണ്ടായിരുന്ന രാത്രിയായിരുന്നു. തനിക്ക് ഭർത്താവിന്റെ മൃതദേഹവുമായി ഒരു രാത്രി ചെലവഴിക്കേണ്ടി വന്നതായും അവർ കൂട്ടിച്ചേർത്തു.

Next Story

RELATED STORIES

Share it