- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രഹസനം; ആദിവാസി യുവതി ഓട്ടോയില്‍ പ്രസവിച്ചു
നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ പ്രശാന്തിന്റെ ഭാര്യയാണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓട്ടോയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

കല്‍പ്പറ്റ: ആദിവാസി യുവതികള്‍ക്ക് ഗര്‍ഭകാലത്ത് പരിചരണമൊരുക്കാന്‍ സര്‍ക്കാര്‍ ഗര്‍ഭകാല ഗോത്ര മന്ദിരമൊരുക്കി കാത്തിരിക്കുന്നതിനിടെ യുവതി ഒട്ടോറിക്ഷയില്‍ പ്രസവിച്ചു. നൂല്‍പ്പുഴ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ പ്രശാന്തിന്റെ ഭാര്യയാണ് ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഓട്ടോയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഇവര്‍ക്ക് രക്ഷകനായെത്തിയത് സമീപത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ മണി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
വാഴവറ്റ പിഎച്ച്‌സിയോട് ചേര്‍ന്നാണ് സംസ്ഥാനത്ത് ആദ്യത്തെ ഗോത്ര മന്ദിരം നിര്‍മ്മിച്ചത്. ആരോഗ്യ മന്ത്രി കെ കെ ശൈലജ എത്തി നാളെ ഉദ്ഘാടനം നടത്താനുള്ളതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. അതിനിടെയാണ്വയനാട്ടില്‍ ഓട്ടോറിക്ഷയിലെ പ്രസവം ആവര്‍ത്തിച്ചത്.കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയുവതിക്ക്പ്രസവവേദന തുടങ്ങി. എന്നാല്‍ വനാതിര്‍ത്തിയിലുള്ള കോളനിയിലേക്ക് വാഹനം എത്താനുള്ള സൗകര്യമില്ല. കൂടാതെ ആനയടക്കമുള്ള വന്യമൃഗശല്യവും. എന്തുചെയ്യണമെറിയാതെ വീട്ടുകാര്‍ ധര്‍മ്മസങ്കടത്തിലായി. ഇതിനിടെ യുവതിക്ക് വേദന കലശലായി. ഇതോടെ സീതയുടെ പിതാവ് ഗോപി ഒരു കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു കോളനിയിയില്‍ പോയി ഓട്ടോറിക്ഷയും വിളിച്ച് തിരികെയെത്തി.
കോളനിയില്‍ നിന്നും അരകിലോമീറ്റര്‍ അകലെയുള്ള റോഡ് വരെയെ ഓട്ടോറിക്ഷയെത്തിയുള്ളു. തുടര്‍ന്ന് യുവതിയെ ഓട്ടോെ്രെഡവര്‍ മണിയും സമീപത്തെ വീട്ടിലെ ഒരു വീട്ടമ്മയും ചേര്‍ന്ന് എടുത്താണ് വനാതിര്‍ത്തിയിലെ ഒറ്റയടിപ്പാതയിലൂടെ ഓട്ടോറിക്ഷയിലെത്തിച്ചത്. ഇതിനിടെ യുവതി വളരെയേറെ അവശയായിരുന്നു. തുടര്‍ന്ന് ബത്തേരി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രമാധ്യേ നായ്ക്കട്ടി ഇല്ലിച്ചുവട്ടില്‍ വച്ച് യുവതി ഓട്ടോറിക്ഷയില്‍ തന്നെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. പിന്നീട് ഓട്ടോറിക്ഷയില്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച യുവതിയെയും കുഞ്ഞിനെയും ആശുപത്രി ജീവനക്കാരാണ് വേര്‍പെടുത്തി തുടര്‍ പരിചരണം നല്‍കിയത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















