Sub Lead

പരിശീലനം സിദ്ധിച്ച നായ്ക്കള്‍ 94 ശതമാനം കൃത്യതയോടെ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി ജര്‍മന്‍ പഠനം

1000 പേരെ ഹാജരാക്കിയപ്പോള്‍ 94 ശതമാനം കൃത്യതയോടെ പരിശീലനം സിദ്ധിച്ച ഈ നായകള്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിഞ്ഞതായി ഹാനോവറിലെ വെറ്ററിനറി സര്‍വകലാശാല കണ്ടെത്തി.

പരിശീലനം സിദ്ധിച്ച നായ്ക്കള്‍ 94 ശതമാനം കൃത്യതയോടെ കൊവിഡ് കേസുകള്‍ കണ്ടെത്തിയതായി ജര്‍മന്‍ പഠനം
X

ബെര്‍ലിന്‍: സ്രവ പരിശോധനയ്ക്കും ആന്റി ബോഡി പരിശോധനയ്ക്കുമപ്പുറം കൊറോണ വൈറസ് കേസുകള്‍ കണ്ടെത്തുന്നതിന് പുതിയ മാര്‍ഗം കണ്ടെത്തി ജര്‍മ്മന്‍ വെറ്റിനറി സര്‍വകലാശാല. നായകള്‍ക്ക് പരിശീലനം നല്‍കിയാണ് കൊറോണ വൈറസ് കേസുകള്‍ കണ്ടെത്താന്‍ പുതിയ മാര്‍ഗം കണ്ടെത്തിയത്.

കൊറോണ വൈറസ് കേസുകള്‍ പഠിക്കാന്‍ ജര്‍മന്‍ സായുധ സേനയില്‍ നിന്നുള്ള എട്ട് നായ്ക്കള്‍ക്ക് ഒരാഴ്ച പരിശീലനം നല്‍കിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.1000 പേരെ ഹാജരാക്കിയപ്പോള്‍ 94 ശതമാനം കൃത്യതയോടെ പരിശീലനം സിദ്ധിച്ച ഈ നായകള്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ തിരിച്ചറിഞ്ഞതായി ഹാനോവറിലെ വെറ്ററിനറി സര്‍വകലാശാല കണ്ടെത്തി.

വെറ്ററിനറി സര്‍വകലാശാലയിലെ ഗവേഷകര്‍ നായ്ക്കള്‍ക്ക് കൊറോണ വൈറസ് ബാധിതരുടേത് ഉള്‍പ്പെടെയുള്ള ആയിരം പേരുടെ ഉമിനീരാണ് മണംപിടിക്കാന്‍ നല്‍കിയത്.പരിശീലനം ലഭിച്ച നായ്ക്കള്‍ക്ക് ഒരു കൂട്ടം സാംപിളുകളില്‍ നിന്ന് കൊറോണ വൈറസ് കേസുകള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിഞ്ഞതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. ഒരു കൊറോണ വൈറസ് രോഗിയുടെ മെറ്റബോളിസം തികച്ചും വ്യത്യസ്തമാണെന്നും മൃഗങ്ങള്‍ക്ക് ഈ വ്യത്യാസം ഗന്ധത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നും പൈലറ്റ് പ്രൊജക്റ്റിന് പിന്നിലെ ഒരു പ്രഫസര്‍ വ്യക്തമാക്കി. മനുഷ്യരുടേതിനേക്കാള്‍ 1,000 മടങ്ങ് ശക്തമാണ് നായകളുടെ ഘ്രാണ ശക്തി.

എയര്‍പോര്‍ട്ടുകള്‍, ബോര്‍ഡര്‍ ക്രോസിംഗുകള്‍, സ്‌റ്റേഡിയങ്ങള്‍, മറ്റ് തിരക്കേറിയ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കൊറോണ വൈറസ് കേസുകള്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.ജര്‍മ്മന്‍ സായുധ സേനയും ഹാനോവര്‍ വെറ്റിനറി സ്‌കൂളും സംയുക്തമായാണ് പഠനം നടത്തിയത്. കോവിഡ് 19 ഉം ഇന്‍ഫ്‌ലുവന്‍സ തുടങ്ങിയ രോഗങ്ങളും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ നായ്ക്കളെ പരിശീലിപ്പിക്കുകയാണ് അടുത്ത ഘട്ടമെന്ന് ഗവേഷകര്‍ പറഞ്ഞു.


Next Story

RELATED STORIES

Share it