Sub Lead

ഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്‌നില്‍ നിന്ന് ഇറക്കി വിട്ട് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍

ഒഡീഷയില്‍ കന്യാസ്ത്രീയെ ട്രെയ്‌നില്‍ നിന്ന് ഇറക്കി വിട്ട് ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍
X

ഭുവനേശ്വര്‍: ട്രെയ്‌നില്‍ യാത്ര ചെയ്യുകയായിരുന്ന കന്യാസ്ത്രീയെയും സംഘത്തെയും ബജ്‌റങ് ദള്‍ പ്രവര്‍ത്തകര്‍ ഇറക്കിവിട്ടു. മതപരിവര്‍ത്തനം ആരോപിക്കപ്പെട്ടതോടെ കന്യാസ്ത്രീയേയും സംഘത്തെയും പോലിസ് 18 മണിക്കൂര്‍ ചോദ്യം ചെയ്തു. രചന നായക്ക് എന്ന കന്യാസ്ത്രീയും കൂടെയുണ്ടായിരുന്ന രണ്ടു പുരുഷന്‍മാരും നാലു സ്ത്രീകളുമാണ് ഹിന്ദുത്വ ആക്രമണത്തിനും ഭരണകൂട ഭീകരതക്കും ഇരയായത്. ക്രിസ്ത്യന്‍ കുടുംബങ്ങളില്‍ ജനിച്ച ഇവരെല്ലാം ഒരു ട്രെയ്‌നിങ് ക്ലാസിന് പോവുകയായിരുന്നു. ഇനി മുതല്‍ യാത്ര ചെയ്യുമ്പോള്‍ സംഘത്തിലെ അംഗങ്ങളെല്ലാം വീട്ടുകാരുടെയും ഗ്രാമത്തലവന്റെയും സമ്മതപത്രം കരുതണമെന്ന് സഭ നിര്‍ദേശം ഇറക്കി.

Next Story

RELATED STORIES

Share it