Sub Lead

ട്രാക്ക് അറ്റകുറ്റപ്പണി: തിങ്കളാഴ്ച മുതല്‍ മെയ് ഒന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

ട്രാക്ക് അറ്റകുറ്റപ്പണി: തിങ്കളാഴ്ച മുതല്‍ മെയ് ഒന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്
X

കൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 18ന് തിങ്കളാഴ്ച മുതല്‍ മെയ് ഒന്നു വരെ ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം. നാലു ട്രെയിനുകള്‍ പൂര്‍ണമായും മൂന്നെണ്ണം ഭാഗികമായും റദ്ദാക്കി. 19 ട്രെയിനുകള്‍ പുറപ്പെടാന്‍ വൈകും. അഞ്ച് ട്രെയിനുകള്‍ വഴിതിരിച്ചുവിടും.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം- ഷൊര്‍ണൂര്‍ മെമു (18, 20, 22, 25), എറണാകുളം- ഗുരുവായൂര്‍ പാസഞ്ചര്‍, കോട്ടയം- നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍ കോട്ടയം പാസഞ്ചര്‍ (22, 23, 25, 29, മെയ് ഒന്ന്).

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍: കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (22, 25, 30, മെയ് ഒന്ന് തിയ്യതികളില്‍ ആലുവ വരെ മാത്രം സര്‍വീസ്, 23, 29 തിയ്യതികളില്‍ എറണാകുളം ടൗണിലും സര്‍വീസ് അവസാനിപ്പിക്കും). ചെന്നൈ-എഗ്‌മോര്‍- ഗുരുവായൂര്‍ എക്‌സ്പ്രസ് (23നും 25നും എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും). 24ന് ടാറ്റ നഗര്‍ എറണാകുളം ദൈ്വവാര എക്‌സ്പ്രസ് എറണാകുളം ടൗണില്‍ യാത്ര അവസാനിപ്പിക്കും.

പുറപ്പെടാന്‍ വൈകുന്ന ട്രെയിനുകള്‍: മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസ് 18നും, 20നും വൈകുന്നേരം 3.50ന്. കന്യാകുമാരി- ബംഗളൂരു ഐലന്‍ഡ് 18, 20 തിയ്യതികളില്‍ ഉച്ചയ്ക്ക് 12.10ന്. എറണാകുളം- പൂനെ പൂര്‍ണ എക്‌സ്പ്രസ് 18ന് രാത്രി 8.50ന്. തിരുവനന്തപുരം- കണ്ണൂര്‍ ജനശതാബ്ദി 18, 20 തിയ്യതികളില്‍ വൈകീട്ട് 4.30ന്. തിരുവനന്തപുരം- ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് 20ന് വൈകീട്ട് 4.40ന്. എറണാകുളംഓഖ എക്‌സ്പ്രസ് 22, 29 തിയ്യതികളില്‍ രാത്രി 11.25ന്. കൊച്ചുവേളി- മൈസൂരു എക്‌സ്പ്രസ് 22, 23, 25, 29 തിയ്യതികളില്‍ വൈകീട്ട് 6.15ന്. കന്യാകുമാരി ഹിമസാഗര്‍ എക്‌സ്പ്രസ് 22, 29 തിയ്യതികളില്‍ വൈകീട്ട് 3.45ന്. കൊച്ചുവേളി- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ് 23ന് വൈകീട്ട് 6.45ന്.

തിരുവനന്തപുരം- ഷാലിമാര്‍ എക്‌സ്പ്രസ് 23ന് വൈകീട്ട് 5.55ന്. എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി 24, 26 തിയ്യതികളില്‍ രാവിലെ 6.30ന്. ചെന്നൈ-തിരുവനന്തപുരം ഡെയ്‌ലി സൂപ്പര്‍ ഫാസ്റ്റ് 23, 26 തിയ്യതികളില്‍ വൈകീട്ട് 4.50ന്. മംഗളൂരു- തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് 23, 26 തിയ്യതികളില്‍ വൈകീട്ട് 7.25ന്. ഹസ്രത്ത് നിസാമുദ്ദീന്‍- തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസ് 22ന് രാവിലെ 7.10ന്. തിരുവനന്തപുരം-വെരാവല്‍ എക്‌സ്പ്രസ് 25ന് വൈകീട്ട് 6.45ന്. എറണാകുളം- പൂനെ എക്‌സ്പ്രസ് 26ന് രാവിലെ 6.15ന്. എറണാകുളം- അജ്മീര്‍ മരുസാഗര്‍ മെയ് ഒന്നിന് രാത്രി 11.25ന്. കൊച്ചുവേളി- മൈസൂരു ഡെയ്‌ലി എക്‌സ്പ്രസ് മെയ് ഒന്നിന് വൈകീട്ട് 5.45ന്. എറണാകുളം- ലോകമാന്യ തിലക് തുരന്തോ മെയ് ഒന്നിന് രാത്രി 9.30ന്.

ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍: കൊച്ചുവേളി- ശ്രീഗംഗാംഗാനഗര്‍ വീക്ക്‌ലി എക്‌സ്പ്രസ്, തിരുവനന്തപുരം- ചെന്നൈ ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി- ബാനസവാടി ഹംസഫര്‍ എക്‌സ്പ്രസ് (30ന്). നാഗര്‍കോവില്‍- ഷാലിമാര്‍ ഗുരുദേവ് സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ചെന്നൈ ഡെയ്‌ലി സൂപ്പര്‍ഫാസ്റ്റ് (മെയ് ഒന്ന്).

Next Story

RELATED STORIES

Share it