Sub Lead

ടിപി കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുത്; ഭരണകൂടത്തിന്റെ നിഷ്പക്ഷതയിലുള്ള ജനവിശ്വാസം ഇളകിയെന്ന് കെ കെ രമ സുപ്രിംകോടതിയില്‍

ടിപി കേസിലെ പ്രതിക്ക് ജാമ്യം അനുവദിക്കരുത്; ഭരണകൂടത്തിന്റെ നിഷ്പക്ഷതയിലുള്ള ജനവിശ്വാസം ഇളകിയെന്ന് കെ കെ രമ സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസിലെ പ്രതികള്‍ക്ക് അഭൂതപൂര്‍വവും അനുപാതരഹിതവുമായ ഇളവുകള്‍ ലഭിക്കുകയാണെന്ന് കെ കെ രമ സുപ്രിംകോടതിയില്‍ ആരോപിച്ചു. ഇത് ഭരണകൂടത്തിന്റെ നിഷ്പക്ഷതയിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇളക്കി മറിച്ചെന്നും കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റും അപകടകരവും മനോവീര്യം കെടുത്തുന്നതുമായ സന്ദേശം നല്‍കുമെന്നും രമ സുപ്രിംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. ടി പി വധക്കേസില്‍ ഹൈക്കോടതി ശിക്ഷിച്ച ജ്യോതി ബാബുവിന് ജാമ്യം അനുവദിക്കുന്നതിനെ എതിര്‍ത്ത് ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ കുറ്റവാളികള്‍ക്ക് ലഭിച്ച ഇളവുകളും വിശദീകരിച്ചിട്ടുണ്ട്.

കേസില്‍ ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ആയിരം ദിവസത്തിലധികം പരോള്‍ അനുവദിച്ചു. ആറ് പേര്‍ക്ക് 500 ദിവസത്തിലധികം പരോള്‍ അനുവദിച്ചു. കേസിലെ എട്ടാം പ്രതിയായ കെ സി രാമചന്ദ്രന്‍ 1,081 ദിവസം പരോളില്‍ കഴിഞ്ഞെന്നാണ് രമ ചൂണ്ടിക്കാട്ടുന്നത്. ആറാം പ്രതി സിജിത്ത് 1,078 ദിവസവും, രണ്ടാം പ്രതി മനോജ് 1,068 ദിവസവും, നാലാം പ്രതി ടി കെ രജീഷ് 940 ദിവസവും ആണ് പരോളില്‍ കഴിഞ്ഞത്. ഏഴാം പ്രതി ഷിനോജിന് 925 ദിവസത്തെ പരോള്‍ ലഭിച്ചെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്ളത് മികച്ച ചികിത്സ സൗകര്യങ്ങള്‍ ആണെന്ന് സത്യവാങ്മൂലത്തില്‍ കെ കെ രമ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജ്യോതി ബാബു ജാമ്യാപേക്ഷ ഫയല്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ജ്യോതി ബാബുവിന് പരിയാരം മെഡിക്കല്‍ കോളജില്‍ മികച്ച ചികത്സ ലഭ്യമായിട്ടുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം ഇല്ലെങ്കില്‍ അക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ആണ് പറയേണ്ടതെന്നും അല്ലാതെ ശിക്ഷിക്കപ്പെട്ട കുറ്റവാളി അല്ലെന്നും സത്യവാങ്മൂലം വാദിക്കുന്നു.

Next Story

RELATED STORIES

Share it