Sub Lead

ഹിമാചലിലെ കെജ്‌രിവാളിന്റെ റോഡ്‌ ഷോയ്ക്ക് പിന്നാലെ എഎപി അധ്യക്ഷന്‍ ബിജെപിയില്‍

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടേയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേയും സാന്നിധ്യത്തിലായിരുന്നു ഡല്‍ഹിയിലെത്തി മൂന്ന് പേരും പാര്‍ട്ടിയില്‍ ചേര്‍ന്നത്.

ഹിമാചലിലെ കെജ്‌രിവാളിന്റെ റോഡ്‌ ഷോയ്ക്ക് പിന്നാലെ എഎപി അധ്യക്ഷന്‍ ബിജെപിയില്‍
X

ഷിംല: അരവിന്ദ് കെജ്‌രിവാളിന്റെ റോഡ് ഷോ കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ഹിമാചല്‍ എഎപി സംസ്ഥാന അധ്യക്ഷനടക്കം ബിജെപിയില്‍ ചേര്‍ന്നു. മണ്ടിയിലെ റോഡ് ഷോയ്ക്ക് പിന്നാലെയാണ് എഎപിക്ക് വന്‍ തിരിച്ചടി നല്‍കി കൊണ്ട് സംസ്ഥാന അധ്യക്ഷന്‍ അനൂപ് കേസരി, ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി സതീഷ് താക്കൂര്‍, ഉന ജില്ലാ പ്രസിഡന്റ് ഇക്ബാല്‍ സിങ് എന്നിവര്‍ ബിജെപിയില്‍ ചേര്‍ന്നത്.

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടേയും കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിന്റേയും സാന്നിധ്യത്തിലായിരുന്നു ഡല്‍ഹിയിലെത്തി മൂന്ന് പേരും പാര്‍ട്ടിയില്‍ ചേര്‍ന്നത്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ 68 സീറ്റിലും ഇത്തവണ മൽസരിക്കാന്‍ എഎപി തീരുമാനിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് തിരിച്ചടി.

അനുരാഗ് താക്കൂര്‍ തന്നെയാണ് എഎപി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഹിമാചലിലെ ജനങ്ങള്‍ എഎപിയുടെ കെണിയില്‍ വീഴില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എഎപിയുടെ ജനവിരുദ്ധ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ടാണ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അനുരാഗ് താക്കൂര്‍ ആരോപിച്ചു.

Next Story

RELATED STORIES

Share it