ഈജിപ്തില് മുസ്ലിം ബ്രദര്ഹുഡിന്റെ ഉന്നത നേതാവ് അറസ്റ്റില്
രാജ്യത്തെ നിരോധിത ഇസ്ലാമിക സംഘടനയായ ബ്രദര്ഹുഡിന്റെ പരമോന്നത പദവിയായ മുര്ഷിദുല് ആമിന്റെ ചുമതല വഹിച്ചിരുന്ന 76കാരനായ മെഹ്മൂദ് ഇസ്സത്താണ് അറസ്റ്റിലായത്.

കെയ്റോ: ഒളിവിലായിരുന്ന മുസ്ലിം ബ്രദര്ഹുഡിന്റെ ഒരു ഉന്നത നേതാവിനെ അറസ്റ്റ് ചെയ്തതായി ഈജിപ്ഷ്യന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിരോധിത ഇസ്ലാമിക സംഘടനയായ ബ്രദര്ഹുഡിന്റെ പരമോന്നത പദവിയായ മുര്ഷിദുല് ആമിന്റെ ചുമതല വഹിച്ചിരുന്ന 76കാരനായ മെഹ്മൂദ് ഇസ്സത്താണ് അറസ്റ്റിലായത്. അദ്ദേഹം ഒളിവില് കഴിഞ്ഞ കെയ്റോയുടെ പ്രാന്തഭാഗത്തുള്ള അപ്പാര്ട്ട്മെന്റ് റെയ്ഡ് നടത്തിയാണ് ഇസ്സത്തിനെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു.
ഇസ്ലാമിക സംഘടനയ്ക്കെതിരായ ഈജിപ്തിലെ അല്സീസി ഭരണകൂടം ദീര്ഘകാലമായി തുടരുന്ന അടിച്ചമര്ത്തല് നടപടികളില് ഒടുവിലത്തേതാണിത്. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്സിയെ പട്ടാളം അട്ടിമറിച്ചതിനു പിന്നാലെ നിരവധി മറ്റു നേതാക്കള്ക്കൊപ്പം വിദേശത്തേക്ക് കടന്നുവെന്ന അഭ്യൂഹങ്ങള് നിലനില്ക്കുന്നതിനിടെയാണ് ഇസ്സത്ത് തലസ്ഥാനത്തുനിന്നു തന്നെ അറസ്റ്റിലാവുന്നത്.
അല്സിസി ഭരണകൂടം നിരവധി കള്ളക്കേസുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിട്ടുള്ളത്. ചില കേസുകളില് ഇസ്സത്തിനെ രണ്ടുതവണ വധശിക്ഷയ്ക്കും ഒരു തവണ ജീവപര്യന്തം തടവിനും അദ്ദേഹത്തിന്റെ അസാന്നിധ്യത്തില് ശിക്ഷിച്ചിരുന്നു.2013ല് പ്രസിഡന്റ് മുഹമ്മദ് മുര്സിയെ സൈന്യം അട്ടിമറിച്ചതിനുശേഷം ആയിരക്കണക്കിന് ബ്രദര്ഹുഡ് പ്രവര്ത്തകരെയും നിരവധി നേതാക്കളേയുമാണ് അല്സീസി ഭരണകൂടം തുറങ്കലിലടച്ചത്.
ഇദ്ദേഹം താമസിച്ചിരുന്ന അപാര്ട്ട്മെന്റില് നടത്തിയ തിരച്ചിലില് എന്ക്രിപ്റ്റ് ചെയ്ത സോഫ്റ്റ് വെയര് ഉള്ള കംപ്യൂട്ടറുകളും മൊബൈല് ഫോണുകളും കണ്ടെടുത്തതായി പോലിസ് അവകാശപ്പെട്ടു. 1960കള് മുതല് ബ്രദര്ഹുഡിലെ അംഗമായ എസ്സാത്ത് ഗമാല് അബ്ദുല് നാസറിന്റെയും ഹുസ്നി മുബാറക്കിന്റെയും ഭരണകാലത്ത് ജയിലില് കഴിയുകയും നിരവധി തവണ സംഘടനയുടെ ആക്ടിംഗ് ലീഡറായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
RELATED STORIES
അനധികൃത പണമിടപാട്: യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് മൂന്ന് പേര്...
19 May 2022 7:24 PM GMT1991ലെ ആരാധനാലയ നിയമത്തോടെ വിവാദങ്ങള്ക്കിടമില്ലതായി; ഗ്യാന്വാപി...
19 May 2022 7:19 PM GMTടെറസില് നിന്ന് വീണ് യുവാവ് മരിച്ച സംഭവം: സുഹൃത്തുക്കളായ മൂന്നു പേര്...
19 May 2022 6:55 PM GMTഡല്ഹിയില് 13കാരിയെ കൂട്ടബലാത്സംഗംചെയ്തു; കൗമാരക്കാരന് ഉള്പ്പെടെ...
19 May 2022 6:25 PM GMTകോട്ടയം ലുലുമാളിനെതിരേ ഹിന്ദുത്വ സംഘടനകള്; അനുമതി...
19 May 2022 5:52 PM GMTപോലിസിനെക്കണ്ടു ഭയന്നോടിയ യുവാവ് തോട്ടിൽ വീണു മരിച്ചു
19 May 2022 5:48 PM GMT