- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടി എന്‍ സീമയുടെ ഭര്‍ത്താവിന്റെ സി-ഡിറ്റ് ഡയറക്ടര്‍ നിയമനം വിവാദത്തില്‍

തിരുവനന്തപുരം: സിപിഎം സംസ്ഥാനസമിതിയംഗം ടി എന്‍ സീമയുടെ ഭര്‍ത്താവ് ജി ജയരാജിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചത് വിവാദത്തില്‍. മതിയായ യോഗ്യതയില്ലാതെയാണു നിയമനമെന്നാണ് ആരോപണം. പുനര്‍നിയമന വ്യവസ്ഥ പ്രകാരം ജി ജയരാജിനു ഒരു വര്‍ഷത്തേക്കാണു നിയമനം നല്‍കിയിട്ടുള്ളത്. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജയരാജ് ഡയറക്ടറായി ചുമതലയേറ്റെടുക്കുകയും ചെയ്തു. പ്രവൃത്തിപരിചയവും സ്ഥാപനത്തിന്റെ പ്രവര്‍ത്തനമേഖലയെ അവഗാഹവും കണക്കിലെടുത്താണ് നിയമനമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഭരണാനുകൂല യൂനിയനായ സി-ഡിറ്റ് എംപ്ലോയീസ് അസോസിയേഷനും സി-ഡിറ്റ് എംപ്ലോയീസ് ഓര്‍ഗനൈസേഷനും നിയമനത്തെ എതിര്‍ത്തെങ്കിലും ഇത് അവണിച്ചാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുള്ളത്. ജയരാജ് നേരത്തേ രജിസ്ട്രാര്‍ ആയിരുന്നപ്പോള്‍ സി-ഡിറ്റിന്റെ പല പദ്ധതികളും പുറംകരാര്‍ നല്‍കിയത് വിവാദമായിരുന്നു. ഇത് ചൂണ്ടിക്കാട്ടി ജയരാജിനെ ഡയറക്ടറാക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അനുകൂല സംഘടനയായ സി-ഡിറ്റ് എംപ്ലോയീസ് ഓര്ഗനൈസേഷന് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും കത്ത് നല്‍കിയിരുന്നെങ്കിലും അതൊന്നും ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപമുയരുന്നത്. മാത്രമല്ല, ജയരാജിന് സി-ഡിറ്റ് നിയമാവലി അനുശാസിക്കുന്ന യോഗ്യതയില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം വീണ്ടും നടത്തിയതോടെ വരുംദിവസങ്ങളില്‍ വലിയ ചര്‍ച്ചയാവുമെന്നുറപ്പാണ്.
RELATED STORIES
ബസ് തകര്‍ത്ത ഹിന്ദു ജാഗരണ്‍ വേദികെ നേതാവിനെ കസ്റ്റഡിയില്‍ എടുത്തു;...
5 July 2025 7:59 AM GMTജാർഖണ്ഡിൽ കൽക്കരിഖനി തകർന്നു വീണ് ഒരു മരണം
5 July 2025 7:42 AM GMTയോഗ്യതയില്ലാത്ത മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം; യുജിസി മുന്‍...
5 July 2025 6:00 AM GMTപശുകശാപ്പ് ആരോപണത്തില്‍ വര്‍ഗീയ പ്രസംഗം: വിഎച്ച്പി നേതാവിനെതിരേ കേസ്
5 July 2025 5:01 AM GMTബിജെപി നേതാവിനെ വെടിവച്ചു കൊന്നു
5 July 2025 2:58 AM GMTഗുജറാത്തില്‍ അനധികൃത മരുന്ന് പരീക്ഷണം; 741 മരണത്തില്‍ അന്വേഷണം
5 July 2025 2:42 AM GMT