ബിജെപി നേതാവിന്റെ ഭര്ത്താവിന്റെ ജന്മദിനത്തില് തോക്കുമായി നൃത്തം ചെയ്ത് തിഹാര് ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്(വീഡിയോ)
ന്യൂഡല്ഹി: ബിജെപി നേതാവിന്റെ ഭര്ത്താവിന്റെ ജന്മദിനത്തില് തോക്കുമായി നൃത്തം ചെയ്യുന്ന തിഹാര് ജയിലിലെ ഉന്നത ഉദ്യോഗസ്ഥന്റെ വീഡിയോ വിവാദത്തില്. തിഹാര് ജയിലിലെ അസി. സൂപ്രണ്ട് ദീപക് ശര്മയുടെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായതേ്. സഞ്ജയ് ദത്തിന്റെ ഖല് നായക് എന്ന ചിത്രത്തിലെ പ്രശസ്തമായ 'ഖല് നായക് ഹൂന് മൈന്' എന്ന ഗാനത്തിന് നൃത്തം ചെയ്യുമ്പോഴാണ് പാന്റ്സിന്റെ കീശയില്നിന്ന് തോക്കെടുക്കുന്നത്. ഘോണ്ടയില് നിന്നുള്ള ബിജെപി കൗണ്സിലറുടെ ഭര്ത്താവിന്റെ ജന്മദിന പാര്ട്ടിക്കിടെയാണ് വീഡിയോ റെക്കോര്ഡ് ചെയ്തതെന്നാണ് റിപോര്ട്ടുകള്. വീഡിയോ സോഷ്യല് മീഡിയയില് വ്യാപകമായി ഷെയര് ചെയ്യപ്പെട്ടതോടെ വിഷയത്തില് അന്വേഷണം തുടങ്ങി. സ്വകാര്യ പാര്ട്ടിയിലെ പെരുമാറ്റത്തിന്റെ പേരില് ദീപക് ശര്മയ്ക്കെതിരേ വ്യാപക വിമര്ശനം ഉയര്ന്നിട്ടുണ്ട്. നേരിടുന്നു.
देखिए दिल्ली तिहाड़ जेल के जेलर दीपक शर्मा ने कल रात घोंडा से भाजपा की निगम पार्षद के पति की जन्मदिन पार्टी में डांस करते हुए पिस्टल लहराई,सीमापुरी थाने के पास चल रहा था आयोजन विडियो वायरल हुआ @DelhiPolice @Ravindra_IPS @HMOIndia @LtGovDelhi pic.twitter.com/NAiCXPTPDY
— Lavely Bakshi (@lavelybakshi) August 9, 2024
ഇദ്ദേഹത്തിനെതിരേ നടപടിയെടുക്കണമെന്ന് സോഷ്യല് മീഡിയ ഉപയോക്താവ് ആവശ്യപ്പെട്ടു. 'ഒരു സാധാരണക്കാരന് പിസ്റ്റള് ചൂണ്ടി നൃത്തം ചെയ്യുന്നത് വീഡിയോയില് കണ്ടാല്, പോലിസും മാധ്യമങ്ങളും അവരെ പെട്ടെന്ന് അറസ്റ്റ് ചെയ്ത് ജയിലിലടക്കും. എന്നിരുന്നാലും, ഇത് ഡല്ഹിലെ തിഹാര് ജയിലിലെ ജയിലറാണ്. സ്വന്തം സര്വീസ് പിസ്റ്റള് വീശുന്ന ദീപക് ശര്മയ്ക്കെതിരേ എന്തെങ്കിലും നടപടിയെടുക്കുമോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ഡല്ഹിയിലെ തിഹാര് ജയിലില് അസിസ്റ്റന്റ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന ദീപക് ശര്മയ്ക്ക് ഇന്സ്റ്റാഗ്രാമില് 4.4 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്. ഇദ്ദേഹത്തില് നിന്ന് ഒരു സ്ത്രീയും ഭര്ത്താവും 50 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയില് നേരത്തേ വാര്ത്തകളില് ഇടംനേടിയിരുന്നു. ഒരു സ്ത്രീയും അവരുടെ ഭര്ത്താവും അവരുടെ ആരോഗ്യ ഉല്പ്പന്ന ബ്രാന്ഡില് നിക്ഷേപം നടത്താന് സമീപിച്ചെന്നും ബ്രാന്ഡ് അംബാസഡര് റോള് വാഗ്ദാനം ചെയ്ത് പണം നല്കിയ ശേഷം ഇരുവരെയും കാണാനില്ലെന്നുമായിരുന്നു പരാതിയില് പറയുന്നത്.
RELATED STORIES
ആഭ്യന്തര വകുപ്പിന്റെ ആര്എസ്എസ് ബാന്ധവം സ്വതന്ത്ര ഏജന്സി...
9 Sep 2024 9:36 AM GMTഎഡിജിപി-ആര്എസ്എസ് രഹസ്യചര്ച്ചയില് കൃത്യമായ അന്വേഷണം വേണമെന്ന് ഡി...
9 Sep 2024 8:58 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTമത വിദ്വേഷം പടര്ത്തി ഉത്തരാഖണ്ഡില് സൈന് ബോര്ഡുകള്
9 Sep 2024 6:41 AM GMTതൂക്കിലേറ്റപ്പെട്ട അഫ്സല് ഗുരു കശ്മീര് രാഷ്ട്രീയത്തില് വീണ്ടും...
9 Sep 2024 5:50 AM GMT'ഇങ്ങനെയും ഒരു കമ്മ്യൂണിസ്റ്റുകാരനുണ്ടായിരുന്നു...'; ചടയൻ ഗോവിന്ദൻ്റെ...
9 Sep 2024 4:16 AM GMT