Sub Lead

കരുവാരകുണ്ടില്‍ കടുവയുടെ സാന്നിധ്യം; തൊഴിലാളികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് വനം വകുപ്പ്

കരുവാരകുണ്ടില്‍ കടുവയുടെ സാന്നിധ്യം; തൊഴിലാളികള്‍ ജാഗ്രത പാലിയ്ക്കണമെന്ന് വനം വകുപ്പ്
X

മലപ്പുറം: കരുവാരകുണ്ടില്‍ കടുവയുടെ സാന്നിധ്യം. കേരള എസ്‌റ്റേറ്റിലെ റബര്‍ തോട്ടത്തിലാണ് കടുവയെ കണ്ടത്. ജില്ലാ ഫോറസ്റ്റ് ഓഫിസറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വനം വകുപ്പാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ടാപ്പിങ് തൊഴിലാളികള്‍ ജാഗ്രത പാലിയ്ക്കണമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കടുവയ്ക്ക് അഞ്ച് വയസ് പ്രായം ഉണ്ടാകുമെന്നാണ് നിഗമനം. കടുവയുടെ കാല്‍പ്പാടുകളും, വിസര്‍ജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ആവശ്യമെങ്കില്‍ കൂടു സ്ഥാപിയ്ക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു.

Next Story

RELATED STORIES

Share it