Sub Lead

പശുക്കുട്ടിയെ കടുവ പിടിച്ചു

പശുക്കുട്ടിയെ കടുവ പിടിച്ചു
X

മണ്ണാര്‍ക്കാട്: ഉടമയുടെ കണ്‍മുന്നില്‍വെച്ച് പശുക്കുട്ടിയെ കടുവ കൊന്നു. താണിയങ്ങാട് മേലേതില്‍ ബഷീറിന്റെ ഒന്നരവയസ്സുള്ള പശുക്കുട്ടിയെയാണ് ആക്രമിച്ചത്. ശനിയാഴ്ച വൈകീട്ട് 4.30ന് തത്തേങ്ങലത്താണ് സംഭവം.വനാതിര്‍ത്തിക്കും പുഴയ്ക്കുസമീപമുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിനും ഇടയിലുള്ള വഴിയില്‍ പതിവുപോലെ പശുക്കളെ മേയ്ക്കുകയായിരുന്നു ബഷീര്‍. ഇതിനിടെ തൊട്ടടുത്ത് നിന്നിരുന്ന പശുക്കുട്ടിയെ ജണ്ടയ്ക്കു സമീപത്തുനിന്ന് കടുവ പിടികൂടുകയായിരുന്നു. കഴുത്തില്‍ കടിച്ച് വലിച്ചുകൊണ്ടുപോകാനും ശ്രമിച്ചു.

ഭയന്ന ബഷീര്‍ ഉറക്കെ ശബ്ദമുണ്ടാക്കി. ഇതോടെ കടുവ പശുക്കുട്ടിയെ താഴെയിട്ട് വനാതിര്‍ത്തിയിലേക്ക് പോയി. കാടിനോടു ചേര്‍ന്നുള്ള കാടുപിടിച്ച സ്വകാര്യഭൂമിയിലാണ് കടുവയിറങ്ങിയതെന്ന് വനംവകുപ്പ് പറഞ്ഞു. നാട്ടുകാര്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it