- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സെഞ്ച്വറിയടിക്കാന്‍ എല്‍ഡിഎഫ്, നിലനിര്‍ത്താന്‍ ഉറച്ച് യുഡിഎഫ്; തൃക്കാക്കര ഇന്ന് പോളിങ് ബൂത്തിലേക്ക്
സെഞ്ച്വറിയടിക്കാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ സീറ്റ് നിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.

കൊച്ചി: ഒരു മാസം നീണ്ട വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ തൃക്കാക്കരക്കാര്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ ഉച്ചയോടെ തന്നെ പൂര്‍ത്തിയായി. കള്ളവോട്ട് തടയാന്‍ ശക്തമായ നടപടി സ്വീകരിച്ചെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് പോളിങ്.
സെഞ്ച്വറിയടിക്കാനുള്ള നീക്കങ്ങളുമായി എല്‍ഡിഎഫ് മുന്നേറുമ്പോള്‍ സീറ്റ് നിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്.
പ്രശ്‌നബാധിത ബൂത്തുകളൊന്നും ഇല്ല. എന്നാല്‍, മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് പോലിസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ചൊവ്വാഴ്ച പോളിങ് ബൂത്തുകളിലേക്ക് എത്തുക. വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ആറിന് മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
196805 വോട്ടര്‍മാരാണ് തൃക്കാക്കരയില്‍ ഇന്ന് വിധിയെഴുതാന്‍ പോകുന്നത്. ആകെയുള്ള 239 ബൂത്തുകളില്‍ അഞ്ചണ്ണം മാതൃകാ ബൂത്തുകളാണ്. പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിക്കുന്ന ഒരു ബൂത്തും ഒരുക്കിയിട്ടുണ്ട്. 956 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. കള്ളവോട്ട് തടയാന്‍ പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു.
മഹാരാജാസ് കോളജിലാണ് സ്‌ട്രോങ്ങ് റൂം ഒരുക്കിയിട്ടുള്ളത്. സംസ്ഥാനമാകെ ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ വിധിയറിയാന്‍ വെള്ളിയാഴ്ച വരെ കാത്തിരിക്കണം.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം ഉറപ്പാണെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. വോട്ട് കുറയുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. കള്ളവോട്ട് ചെയ്യുന്നത് മുഴുവന്‍ സിപിഐഎം ആണെന്ന് പകല്‍ പോലെ വ്യക്തമായിട്ടുള്ള കാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കള്ളവോട്ട് ചെയ്യുന്നത് യുഡിഎഫ് ആണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ തിരിച്ചടിച്ചു. തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ കേരളത്തില്‍ യുഡിഎഫിന്റെ തകര്‍ച്ച പൂര്‍ണമാകും. ഇടതുപക്ഷം വന്‍ വിജയം നേടും. വി ഡി സതീശന്‍ പറയുന്നത് ആരെങ്കിലും കണക്കില്‍ എടുക്കുമോയെന്നും ഇ പി ജയരാജന്‍ ചോദിച്ചു.
യുഡിഎഫ് എംഎല്‍എ പി ടി തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. അദ്ദേഹത്തിന്റെ ഭാര്യ ഉമാ തോമസിനെ യുഡിഎഫ് കളത്തിലിറക്കിയപ്പോള്‍ ഹൃദയ ശസ്ത്രക്രിയ വിദഗ്ധനായ ജോ ജോസഫിനെ ഇറക്കി മണ്ഡലം പിടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
RELATED STORIES
പുഴയില് കാണാതായ കുട്ടിയെ കണ്ടെത്താനുള്ള ദൗത്യം: സാമ്പത്തിക...
12 July 2025 8:19 AM GMTകണ്ണൂരിലും വിദ്യാര്ഥികളെക്കൊണ്ട് അധ്യാപകര്ക്ക് പാദപൂജ
12 July 2025 7:51 AM GMTവിദ്യാര്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല് കഴുകിച്ച സംഭവം: വിശദീകരണം...
12 July 2025 7:39 AM GMTകീം വിവാദം; കേരള സിലബസ് വിദ്യാര്ഥികള് സുപ്രിംകോടതിയെ സമീപിക്കും
12 July 2025 7:25 AM GMTസ്കൂള് സമയമാറ്റം; സമയം അറിയിക്കൂ, ചര്ച്ചയ്ക്ക് തയ്യാര്: വി...
12 July 2025 7:08 AM GMTആര്എസ്എസ് നിയന്ത്രണത്തിലുള്ള സ്കൂളുകളില് വിദ്യാര്ഥികളെക്കൊണ്ട്...
12 July 2025 6:10 AM GMT