ക്രൂരമര്‍ദനമെന്ന് സൂചന; തലയ്ക്ക് ഗരുതരമായി പരിക്കേറ്റ മൂന്നു വയസുകാരനെ അടിയന്തര ശസ്ത്രിക്രിയക്ക് വിധേയനാക്കി

കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തി. തലയക്ക് ഗുരുതരമായി പരിക്കറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കായി ഓപറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ക്രൂരമര്‍ദനമെന്ന് സൂചന; തലയ്ക്ക് ഗരുതരമായി പരിക്കേറ്റ മൂന്നു വയസുകാരനെ അടിയന്തര ശസ്ത്രിക്രിയക്ക് വിധേയനാക്കി

കൊച്ചി: തൊടുപുഴയില്‍ ഏതാനും ദിവസം മുമ്പ് ഏഴുവയസുള്ള കുട്ടി രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്ന് മരിച്ചതിനു പിന്നാലെ കൊച്ചിയിലും പിഞ്ചു കുഞ്ഞു മര്‍ദനത്തിനിരയായതായി സംശയം.മൂന്നു വയസുള്ള ആണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്കില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പോലിസില്‍ വിവരം അറിയിച്ചു ഇതേ തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തി. തലയക്ക് ഗുരുതരമായി പരിക്കറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കായി ഓപറേഷന്‍ തീയറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കൊച്ചിയില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരായ മാതാപിതാക്കളാണ് തലയ്ക്ക് പരിക്കേറ്റ അതീവ ഗുരുതരാവസ്ഥയയിലായ കുട്ടിയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. വീടിന്റെ ടെറസില്‍ വെച്ച് അമ്മയുടെ കൈയില്‍ നിന്നും താഴെ വീണതിനെ തുടര്‍ന്നാണ് കുഞ്ഞിന് പരിക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച കുട്ടിയുടെ പിതാവ് പറഞ്ഞതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ പരിശോധനയില്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിന്റെ പിന്‍ഭാഗത്ത് പൊള്ളലേറ്റതായി കണ്ടെത്തിയിട്ടുണ്ട്.മര്‍ദിച്ചതിന്റെ പാടുകളും ശരീരത്തില്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.തലയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമായതിനെ തുടര്‍ന്നാണ് കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരിക്കുന്നത്.കുട്ടിയുടെ പരിക്കും പിതാവിന്റെ വിശദീകരണവും തമ്മില്‍ വൈരുധ്യമുണ്ടെന്ന് വ്യക്തമായതോടെയാണ് ആശുപത്രി അധിതൃതര്‍ വിവരം പോലിസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസ് ആശുപത്രിയില്‍ എത്തി ഇദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചിട്ടുണ്ട്.

TMY

TMY

Our Contributor help bring you the latest article around you


RELATED STORIES

Share it
Top