Sub Lead

കാറില്‍ കടത്തിയ 200 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍

കുടുംബമായി യാത്രചെയ്യുന്നു എന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തി കൊണ്ടുവന്നത്

കാറില്‍ കടത്തിയ 200 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്ന് പേര്‍ പിടിയില്‍
X

കൊച്ചി: കാറില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന ഇരുനൂറ് കിലോ കഞ്ചാവുമായി മൂന്നുപേര്‍ എറണാകുളം അങ്കമാലിക്കടുത്ത് കറുകുറ്റിയില്‍ പോലിസ് പിടിയിലായി. ആന്ധ്രാപ്രദേശില്‍നിന്ന് നിന്ന് സംസ്ഥാനത്തേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്.സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവതിയും രണ്ട് യുവാക്കളുമാണ് പിടിയിലായത്. കുടുംബമായി യാത്രചെയ്യുന്നു എന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തി കൊണ്ടുവന്നത്. പോലിസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറില്‍ നിന്ന കഞ്ചാവ് പിടികൂടിയത്.

ഇന്നലെ രാത്രി നടത്തിയ വാഹനപരിശോധനയിലാണ് കാറിന്റെ ഡിക്കിയില്‍ പ്ലാസ്റ്റ്ക് കവറുകളിലാക്കി കടത്തികൊണ്ടുവന്ന കഞ്ചാവ് കണ്ടെടുത്തത്. പെരുമ്പാവൂര്‍ കാഞ്ഞിരക്കാട്ട് കളപ്പുരയ്ക്കല്‍ വീട്ടില്‍ അനസ്, ഫൈസല്‍, തിരുവനന്തപുരം സ്വദേശി വര്‍ഷ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. അത് കേരളത്തിലെത്തിച്ച് 20,000 മുതല്‍ 30,000 രൂപക്ക് വരെയാണ് വില്‍പന നടത്തുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് മുമ്പും ഇവര്‍ സമാനമായ രീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലിസിന് ലഭിച്ച വിവരം.രണ്ട് കിലോ വീതമടങ്ങുന്ന കവറുകളിലാക്കിയാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്.

ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്.രണ്ട് വാഹനങ്ങളിലാണ് കഞ്ചാവ് കടത്ത് സംഘം സാധാരണ യാത്രചെയ്യാറ്. അനസും വര്‍ഷയും കഞ്ചാവ് കടത്തുന്ന വാഹനത്തിന് പൈലറ്റായി സഞ്ചരിക്കും. റോഡില്‍ വാഹന പരിശോധന ഉണ്ടെങ്കില്‍ മുമ്പേ പോകുന്ന ഇവര്‍ കഞ്ചാവുമായി പിന്നാലെ വരുന്ന ഫൈസലിനെ വിവരമറിയിക്കും. തങ്ങള്‍ കുടുംബമായി യാത്ര കഴിഞ്ഞ് വരികയാണെന്നാകും അനസ് പരിശോധനയ്‌ക്കെത്തുന്ന പോലിസുകാരോട് പറയുക. ഇത്തരത്തില്‍ പലപ്പോഴും പോലിസിനെ കബളിപ്പിച്ച് പ്രതികള്‍ രക്ഷപ്പെടാറാണ്.

Next Story

RELATED STORIES

Share it