മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം
കാസര്‍കോട്: മഞ്ചേശ്വരത്തിനടുത്ത് കുഞ്ചത്തൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്ന് പേര് മരിച്ചു. കാര്‍ യാത്രക്കാരും ഗുരുവായൂര്‍ സ്വദേശികളുമായ ശിവകുമാര്‍(54), ശരത്(23), സൗരവ്(15) എന്നിവരാണ് മരിച്ചത്. കാസര്‍കോട് നിന്നു മംഗളൂരുവിലേക്ക് രോഗിയെയും കൊണ്ട് പോവുകയായിരുന്ന ആംബുലന്‍സും എതിരേ വന്ന കാറുമാണ് കൂട്ടിയിടിച്ചത്. ചൊവ്വാഴ്ച രാവിലെ 11ഓടെയാണ് അപകടം. മൂവരും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയായ ഉഷ, ശിവദാസ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നിവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ മംഗളൂരുവുലെ ആശുപത്രിയിലേക്ക് മാറ്റി. കാര്‍ വെട്ടിപ്പൊളിച്ചാണ് അകത്തുകുടങ്ങിയവരെ പുറത്തെടുത്തത്. തിങ്കളാഴ്ച ചട്ടഞ്ചാലിലുണ്ടായ വാഹനാപാകടത്തില്‍ പരിക്കേറ്റ ഉഷയെ കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികില്‍സയ്ക്കായി മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോവുമ്പോഴാണ് അപകടം. വിവരമറിഞ്ഞ് പോലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.
RELATED STORIES
ഗസ പ്രക്ഷോഭം യുഎസും യൂറോപും കടന്ന് ആഗോളതലത്തിലേക്ക് വ്യാപിക്കുന്നു
1 May 2024 10:07 AM GMTവിഷം തുപ്പിക്കൊണ്ടിരിക്കുന്ന മോദി|THEJAS NEWS
24 April 2024 9:22 AM GMTഫാത്തിമ തസ്കിയയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി
20 April 2024 6:31 AM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMTഈരാറ്റുപേട്ട സ്കൂൾ സംഭവത്തിലെ സത്യമെന്ത്; പ്രതികരണവുമായി നാട്ടുകാർ
4 March 2024 6:44 AM GMTകോണ്‍ഗ്രസിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂമി
3 Dec 2023 11:34 AM GMT