Sub Lead

അഫ്ഗാനില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു

അഫ്ഗാനില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു
X

കാബൂള്‍: കിഴക്കന്‍ അഫ്ഗാന്‍ നഗരമായ ജലാലാബാദില്‍ മൂന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ വെടിയേറ്റു മരിച്ചു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിലേക്കു പോവുന്നതിനിടെയാണ് അഫ്ഗാനിസ്താനിലെ സ്വകാര്യ റേഡിയോ, ടിവി മാധ്യമങ്ങളില്‍ ജോലിചെയ്യുന്ന മുര്‍സല്‍ വഹീദി, ഷഹനാസ്, സാദിയ എന്നിവര്‍ കൊല്ലപ്പെട്ടത്. നാലാമത്തെ സ്ത്രീ പരിക്കേറ്റ് ആശുപത്രിയില്‍ ജീവനുവേണ്ടി പോരാടുകയാണെന്നും ആശുപത്രി വക്താവ് പറഞ്ഞു. ഡബ്ബിങ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന 18 നും 20 നും ഇടയില്‍ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പ്രാദേശിക ചാനല്‍ എനികാസ് ടിവി മേധാവി സല്‍മൈ ലത്തീഫി പറഞ്ഞു. ഒരാളെ സംശയകരമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും താലിബാനുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും പ്രവിശ്യാ പോലിസ് മേധാവി ജുമ ഗുല്‍ ഹേമത് പറഞ്ഞു. എന്നാല്‍, ആക്രമണത്തില്‍ തങ്ങള്‍ക്കു പങ്കില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. ഇതോടെ രാജ്യത്ത് കഴിഞ്ഞ ആറു മാസത്തിനിടെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 15 ആയി.

Three female journalists killed by gunmen in Afghanistan

Next Story

RELATED STORIES

Share it