Sub Lead

ട്രെയ്‌നില്‍ കഞ്ചാവ് കടത്ത്: യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

തൃശ്ശൂര്‍ കുന്നംകുളം പോര്‍ക്ക്‌ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടില്‍ സജീഷ് (39), കുന്നംകുളം പോര്‍ക്കളം ഏഴി കോട്ടില്‍ വീട്ടില്‍ ദീപു (31), തൃശൂര്‍ തളിക്കുളം സ്വദേശി അറക്കല്‍ പറമ്പില്‍ രാജി (32) എന്നിവരാണ് പിടിയിലായത്.

ട്രെയ്‌നില്‍ കഞ്ചാവ് കടത്ത്: യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍
X

പ്രതികളായ രാജി, ദീപു, സതീഷ്

പാലക്കാട്: ട്രെയ്‌നില്‍ കടത്തിക്കൊണ്ടുവന്ന 4.8 കി.ഗ്രാം കഞ്ചാവുമായി യുവതിയടക്കം മൂന്നു പേര്‍ പാലക്കാട് ജങ്ഷനില്‍ പിടിയില്‍. തൃശ്ശൂര്‍ കുന്നംകുളം പോര്‍ക്ക്‌ളങ്ങാട് കൊട്ടാരപ്പാട്ട് വീട്ടില്‍ സജീഷ് (39), കുന്നംകുളം പോര്‍ക്കളം ഏഴി കോട്ടില്‍ വീട്ടില്‍ ദീപു (31), തൃശൂര്‍ തളിക്കുളം സ്വദേശി അറക്കല്‍ പറമ്പില്‍ രാജി (32) എന്നിവരാണ് പിടിയിലായത്. സജീഷ് പോക്‌സോ, വധ ശ്രമം ഉള്‍പ്പെടെ പത്തു കേസുകളില്‍ പ്രതിയാണ്. ദീപുവിനെതിരേ പോക്‌സോ കേസ് അടക്കം മൂന്ന് കേസുകളുണ്ട്. രാജിയും പോക്‌സോ കേസില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.

വിശാഖപട്ടണത്തു നിന്ന് ഷാലിമാര്‍ - തിരുവനന്തപുരം എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടുവരികയായിരുന്ന കഞ്ചാവാണ് പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജങ്ഷനില്‍വച്ച് നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

ട്രെയിനില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത് കണ്ട സംഘം കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ബാഗുമെടുത്ത് ഇറങ്ങി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

വിശാഖപട്ടണത്ത് നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവന്നു കുന്നംകുളം ഭാഗങ്ങളില്‍ ചിലറ വില്‍പ്പനക്കായി എത്തിച്ചതാണെന്ന് പ്രതികള്‍ വെളിപ്പെടുത്തി. നേരത്തേയും പ്രതികള്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയ്ക്കകം ട്രെയ്‌നില്‍ നിന്ന് മാത്രം വിവിധ സംഭവങ്ങളിലായി 33.5 കി.ഗ്രാം കഞ്ചാവും അഞ്ചു പ്രതികളെയും ആര്‍പിഎഫ് െ്രെകം ഇന്റലിജന്‍സ് ബ്രാഞ്ചും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയില്‍ പിടികൂടിയിട്ടുണ്ട്.

ട്രെയിനിലെ പരിശോധനയില്‍ നിന്ന് രക്ഷപെടുന്നതിന് സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി മാറിയിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജിതമാക്കുമെന്നും ആര്‍പിഎഫ് കമാന്‍ഡന്റ് ജെതിന്‍ ബി രാജ് അറിയിച്ചു.

Next Story

RELATED STORIES

Share it