തൊടുപുഴയിലെ ക്രൂരത: അരുണ്‍ ആനന്ദിനെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യംചെയ്യും. അരുണ്‍ ആനന്ദ് ഏര്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക പോലിസ് തയ്യാറാക്കിയിട്ടുണ്ട്.

തൊടുപുഴ: കുമാരമംഗലത്ത് ഏഴുവയസുകാരനെ ക്രൂരമായി തല്ലിച്ചതച്ച അരുണ്‍ ആനന്ദിനെ ബുധനാഴ്ച അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും. മുട്ടം ജില്ലാ ജയിലില്‍ കഴിയുന്ന പ്രതിയെ രാവിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. പുതുതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ചോദ്യംചെയ്യും.
അരുണ്‍ ആനന്ദ് ഏര്‍പ്പെട്ട കുറ്റകൃത്യങ്ങളുടെ പട്ടിക പോലിസ് തയ്യാറാക്കിയിട്ടുണ്ട്. കുട്ടികളെ അരുണ്‍ ക്രൂരമര്‍ദ്ദനത്തിനിരയാക്കിയതായി കുട്ടിയുടെ മാതാവ് പോലിസിന് മൊഴി നല്‍കിയിരുന്നു. യുവതിയുടെ അമ്മയുടെ മൊഴിയും പോലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചായിരിക്കും പോലിസിന്റെ അന്വേഷണം. അതേസമയം, കുട്ടിയുടെ ആരോഗ്യനില ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. ഇപ്പോഴത്തെ ചികിത്സ തുടരാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.
മെഡിക്കല്‍ ബോര്‍ഡിന്റെ സാന്നിധ്യത്തില്‍ ഇന്നലെ കുറച്ചുനേരത്തേക്ക് വെന്റിലേറ്റര്‍ മാറ്റിനോക്കിയെങ്കിലും കുട്ടി സ്വയം ശ്വസിച്ചില്ല. കുട്ടിയുടെ തലച്ചോര്‍ ഒരുശതമാനംപോലും പ്രവര്‍ത്തിക്കുന്നില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ തലച്ചോര്‍ പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ അത്ഭുതം പ്രതീക്ഷിക്കുന്നില്ലെന്ന് കോഴഞ്ചേരി മെഡിക്കല്‍ കോളജ് ന്യൂറോ സര്‍ജ്ജറി വിഭാഗം മേധാവി ഡോക്ടര്‍ ശ്രീകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച രാത്രി ആരോഗ്യ മന്ത്രി കെ കെ ശൈലജ കുട്ടിയെ സന്ദര്‍ശിച്ചിരുന്നു. നിലവിലെ ചികിത്സ കുറച്ചു ദിവസംകൂടി തുടരാനാണ് മന്ത്രി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT