Sub Lead

ഫലസ്തീനല്ല, ഇത് കശ്മീരാണ്: ഹൈവേ നിരോധനത്തിനെതിരേ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍

നിരോധനത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കശ്മീരികളോട് മുന്‍ ജമ്മു ആന്റ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആഹ്വാനം ചെയ്തു. നിരോധനം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട മെഹ്ബൂബ നിരോധനം മറികടന്ന് ആവശ്യമുള്ളയിടത്തേക്ക് യാത്ര ചെയ്യാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

ഫലസ്തീനല്ല, ഇത് കശ്മീരാണ്:  ഹൈവേ നിരോധനത്തിനെതിരേ കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍
X

ശ്രീനഗര്‍: ആഴ്ചയില്‍ രണ്ടു ദിവസം പ്രധാന ഹൈവേകളില്‍ സിവിലിയന്‍മാരുടെ യാത്ര നിരോധിച്ച നടപടിക്കെതിരേ കടുത്ത പ്രതിഷേധവുമായി ജമ്മുകശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടികള്‍. അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ചാണ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന സിവിലിയന്‍ യാത്രാനിരോധനത്തിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ കൈകോര്‍ത്തത്.

നിരോധനത്തിനെതിരേ ശക്തമായ പ്രതിഷേധമുയര്‍ത്താന്‍ കശ്മീരികളോട് മുന്‍ ജമ്മു ആന്റ് കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ആഹ്വാനം ചെയ്തു. നിരോധനം തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട മെഹ്ബൂബ നിരോധനം മറികടന്ന് ആവശ്യമുള്ളയിടത്തേക്ക് യാത്ര ചെയ്യാനും ജനങ്ങളോട് ആവശ്യപ്പെട്ടു. നിരോധനത്തെ തങ്ങള്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. യാത്രാ നിരോധനത്തിനെതിരേ സംസ്ഥാന ഗവര്‍ണര്‍ സത്യാപാല്‍ മാലിക്കിനു മുമ്പില്‍ പ്രതിഷേധിക്കുന്ന തന്റെയും പാര്‍ട്ടി നേതാക്കളുടേയും വീഡിയോയും പീപ്പിള്‍സ് ഡമോക്രാറ്റിക് പാര്‍ട്ടി നേതാവ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇത് കശ്മീരാണ്. ഫലസ്തീന്‍ അല്ല. തങ്ങളുടെ പ്രിയപ്പെട്ട മണ്ണിനെ തുറന്ന ജയിലാക്കി മാറ്റാന്‍ നിങ്ങളെ അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.

മെഹബൂബയുടെ രാഷ്ട്രീയ എതിരാളിയായ ഉമര്‍ അബ്ദുല്ലയും നിരോധനത്തിനെതിരേ ശക്തമായി രംഗത്തുവന്നു. ബുദ്ധിഹീനമായ പ്രവര്‍ത്തിയെന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. നിരോധനം ജനങ്ങള്‍ക്ക് കടുത്ത അസൗകര്യം സൃഷ്ടിക്കുമെന്നു ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.

യാത്രാ നിരോധനത്തെ മാനുഷിക ദുരന്തമെന്നാണ് എംഎല്‍എയായ സജ്ജാദ് ലോണ്‍ വിശേഷിപ്പിച്ചത്. നിരോധനം അടിയന്തിരമായ എടുത്തുകളയണമെന്ന് ഗവര്‍ണറോട് അദ്ദേഹം ആവശ്യപ്പെട്ടു.


ബാരാമുള്ള മുതല്‍ ഉദംപൂര്‍ വരെയുള്ള 270 കി.മീറ്റര്‍ നീളത്തിലുള്ള പ്രധാന ഹൈവേ ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് മാത്രമേ പ്രവേശനമുള്ളു. ഹൈവേയില്‍ സിവിലിയന്‍ ട്രാഫിക് നിരോധനം ഉറപ്പാക്കുന്നതിന് സുരക്ഷാ ഹൈവേയിലുടനീളം സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.


അടിയന്തിര സേവനങ്ങള്‍ക്ക് പ്രത്യേക യാത്രാ പാസുകള്‍ അനുവദിക്കുന്നതിന് ഹൈവേയില്‍ മജിസ്‌ട്രേറ്റുമാരെയും വിന്യസിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ പുല്‍വാമയില്‍ 44 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവം ആവര്‍ത്തിക്കാതിരിക്കാനാണ് സിവിലിയന്‍മാരുടെ യാത്ര നിരോധിച്ചതെന്നാണ് അധികൃതരുടെ ഭാഷ്യം.

Next Story

RELATED STORIES

Share it