തിരുവല്ലയില്‍ യുവാവ് തീകൊളുത്തിയ പെണ്‍കുട്ടി മരിച്ചു
20കാരിയായ അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ വൈകീട്ട് ആറോടെയായിരുന്നു അന്ത്യം.

കോട്ടയം: പ്രണയം നിരസിച്ചതിന് തിരുവല്ലയില്‍ യുവാവ് പെട്രോളൊഴിച്ചു തീകൊളുത്തിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരണത്തിന് കീഴടങ്ങി. 20കാരിയായ അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറാണ് മരിച്ചത്.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരിക്കെ വൈകീട്ട് ആറോടെയായിരുന്നു അന്ത്യം.ഉച്ചയോടെ പെണ്‍കുട്ടിയുടെ രക്ത സമ്മര്‍ദം ഉയരുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനം തകരാറിലാകുകയും ചെയ്തതിരുന്നു.
നെഞ്ചില്‍ ഉള്‍പ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണു മരണത്തിനു കാരണമായത്. മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. പോലിസ് എത്തി നാളെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും. കഴിഞ്ഞ 12ാം തീയതിയായിരുന്നു പെണ്‍കുട്ടിക്കെതിരേ അക്രമമുണ്ടായത്. കോളജ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കടപ്ര കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യു നടുറോഡില്‍ കുത്തി വീഴ്ത്തിയശേഷം പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അജിന്‍ റെജി മാത്യു അറസ്റ്റിലാണ്. കത്തിയും രണ്ടു കുപ്പി പെട്രോളുമായാണ് അജിന്‍ യുവതിയെ ആക്രമിച്ചത്. തീ അണച്ചശേഷം നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രതിയെ പിടികൂടി പോലിസിനെ ഏല്‍പ്പിക്കുകയും ചെയ്തു. തിരുവല്ലയില്‍ റേഡിയോളജി വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി ക്ലാസിലേക്കു പോകുന്നതിനിടെയായിരുന്നു സംഭവം.
ഇരുവര്‍ക്കും നേരത്തേ പരിചയമുണ്ടായിരുന്നുവെന്നാണ് തിരുവല്ല പോലിസ് പറഞ്ഞത്. പ്ലസ് വണ്‍, പ്ലസ് ടു കാലത്ത് ഇവര്‍ ഒരുമിച്ചു പഠിച്ചവരാണ്. സംഭവത്തിനു തൊട്ടു മുന്‍പ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതിനുശേഷമാണ് പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയതെന്നുമാണ് പോലിസ് പറയുന്നത്.യുവാവിന്റെ കൈയ്യില്‍ മൂന്നു കുപ്പി പെട്രോളും കയറും ഉണ്ടായിരുന്നു. ഒരു കുപ്പിയിലെ പെട്രോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ ദേഹത്ത് ഒഴിച്ചത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു യുവാവ് കയര്‍ കൈയ്യില്‍ കരുതിയതെന്നും പോലിസ് പറഞ്ഞു. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലിസ് പറഞ്ഞിരുന്നു.
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT