നിര്‍ബന്ധിച്ച് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതി; വനിതാ സംവിധായികക്കെതിരേ കേസെടുത്ത് പോലിസ്
തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി.
തിരുവന്തപുരം: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിച്ചെന്ന യുവാവിന്റെ പരാതിയില്‍ പോലിസ് കേസെടുത്തു. ഒടിടി പ്ലാറ്റ്‌ഫോമിനും സംവിധായികക്കും എതിരേയാണ് കേസെടുത്തത്. തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി. സിനിമ, അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ എസ്മയില്‍ റിലീസ് ചെയ്യുമെന്നും താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും വ്യക്തമാക്കി യുവാവ് രംഗത്തെത്തിയിരുന്നു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്കും യുവാവ് നല്‍കിയ പരാതിയിലാണ് നടപടി. വഞ്ചനാ കുറ്റം ചുമത്തിയാണ് നിലവില്‍ കേസെടുത്തിട്ടുള്ളത്. യുവാവിന്റെ മൊഴിയെടുത്ത ശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്ന് പോലിസ് വ്യക്തമാക്കി.
അരുവിക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാഗം ഷൂട്ട് ചെയ്ത ശേഷം കരാര്‍ ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡള്‍ട്ട്‌സ് ഒണ്‍ലി സിനിമയാണെന്ന് പറഞ്ഞതെന്നുമായിരുന്നു യുവാവിന്റെ ആരോപണം. അഭിനയിക്കുന്നില്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് അണിയറ പ്രവര്‍ത്തകര്‍ നടത്തിയ ഭീഷണിക്ക് വഴങ്ങുകയായിരുന്നുവെന്നും യുവാവ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ യുവാവിനെ വീട്ടുകാരും കൈയൊഴിഞ്ഞു. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടിലാണ് യുവാവ് ഇപ്പോഴുള്ളത്.
RELATED STORIES
ലെബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് ഹിസ്ബുള്ള അംഗങ്ങള്‍ ഉള്‍പ്പെടെ...
17 Sep 2024 5:19 PM GMTചാര ഏജന്‍സികളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന ആരോപണം; ആര്‍ടിയെ...
17 Sep 2024 9:38 AM GMTഗസയില്‍ ഇനിയും നീണ്ട യുദ്ധത്തിന് ഹമാസ് തയ്യാര്‍: യഹ് യാ സിന്‍വാര്‍
17 Sep 2024 7:57 AM GMTയുഎസിന്റെ ആളില്ലാ ചാരവിമാനം വീണ്ടും വെടിവച്ചിട്ടെന്ന് ഹൂതികള്‍; വീഡിയോ ...
16 Sep 2024 12:59 PM GMTട്രംപിനെതിരേ വീണ്ടും വധശ്രമം; എഫ് ബിഐ അന്വേഷിക്കുന്നു
16 Sep 2024 7:12 AM GMTഇസ്രായേലിന്റെ സ്വയംപ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കി മധ്യ...
15 Sep 2024 8:54 AM GMT