സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയ യുവാവ് മരിച്ചു
രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകള്‍ തമാശക്ക് റഹ്മത്തലിയെ പിടിച്ചുനിര്‍ത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. ഈ മാസം 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ചണ മില്ലിലാണ് സംഭവം
മംഗലൂരു: സഹപ്രവര്‍ത്തകര്‍ മലദ്വാരത്തിലൂടെ വായു അടിച്ചു കയറ്റിയതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികില് സയിലായിരുന്ന യുവാവ് മരിച്ചു. റഹ്മത്ത് അലി എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആശുപത്രിയില്‍ 10 ദിവസം ചികില്‍സിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനിടെ സുഹൃത്തുകള്‍ തമാശക്ക് റഹ്മത്തലിയെ പിടിച്ചുനിര്‍ത്തി മലദ്വാരത്തിലൂടെ വായു അടിച്ചുകയറ്റുകയായിരുന്നു. ഈ മാസം 16ന് ഹൂഗ്ലിയിലെ നോര്‍ത്ത് ബ്രൂക്ക് ചണ മില്ലിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പിന്നീട് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം ഹൂഗ്ലിയിലെ ചുഞ്ചുര ഇമാംബാര ആശുപത്രിയില്‍ കൊണ്ടുപോയ ഇയാളുടെ ആരോഗ്യനില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വായു സമ്മര്‍ദം കാരണം ഇയാളുടെ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതാണ് മരണ കാരണമെന്ന് ചികില്‍സിച്ച ഡോക്ടര്മ്മാര് പറഞ്ഞു.
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT