Sub Lead

അഞ്ചു വര്‍ഷം മുമ്പെഴുതിയ ലേഖനത്തിലെ പരാമര്‍ശം; സവര്‍ക്കറോട് മാപ്പ് പറഞ്ഞ് മനോരമയുടെ 'ദി വീക്ക്'

പരാതിയുടെ ഔദ്യോഗിക പകര്‍പ്പ് തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നിരഞ്ജന്‍ താക്‌ലെ മാധ്യമങ്ങളോട് പറഞ്ഞു.

അഞ്ചു വര്‍ഷം മുമ്പെഴുതിയ ലേഖനത്തിലെ പരാമര്‍ശം; സവര്‍ക്കറോട് മാപ്പ് പറഞ്ഞ് മനോരമയുടെ ദി വീക്ക്
X

ന്യൂഡൽഹി: മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ദി വീക്ക് സവര്‍ക്കറിനെക്കുറിച്ച് അഞ്ച് വര്‍ഷം മുമ്പെഴുതിയ ലേഖനത്തിന്റെ പേരില്‍ മാപ്പ് പറഞ്ഞു. 2016 ല്‍ പ്രസിദ്ധീകരിച്ച 'എ ലാമ്പ് ലയണൈസ്ഡ്' എന്ന തലക്കെട്ടിലുള്ള ലേഖനത്തിലെ പരാമര്‍ശത്തിന്റെ പേരിലാണ് മാപ്പ്. 2018 ല്‍ ജഡ്ജ് ലോയ കേസ് പുറത്തുവിട്ട പത്രപ്രവര്‍ത്തകനായ നിരഞ്ജന്‍ താക്‌ലെയാണ് ലേഖനമെഴുതിയത്.

സവര്‍ക്കറിനെ 'ബഹുമാനിക്കുന്നു' എന്നും ലേഖനം ആര്‍ക്കെങ്കിലും വ്യക്തിപരമായ ഉപദ്രവത്തിന് കാരണമായിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും പ്രസിദ്ധീകരണം പറയുന്നു. ലേഖനം പ്രസിദ്ധീകരിച്ച 2016ല്‍ തന്നെ സവര്‍ക്കറുടെ കൊച്ചുമകന്‍ ദി വീക്കിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു.

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്താന്‍ ദി വീക്ക് മനപൂര്‍വ്വം വസ്തുതകള്‍ അവഗണിച്ചുവെന്നാരോപിച്ചായിരുന്നു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. 2017ല്‍ സണ്‍ഡേ ഗാര്‍ഡിയനുമായി സംസാരിച്ച രഞ്ജിത് സവര്‍ക്കര്‍ പറഞ്ഞു, നിയമപ്രകാരം അവരെ ശിക്ഷിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, അത് സവര്‍ക്കറെക്കുറിച്ച് ഇനി തെറ്റായ കാര്യങ്ങള്‍ എഴുതാന്‍ ആരും ധൈര്യപ്പെടാതിരിക്കാനാണ്.

എന്നാല്‍ രഞ്ജിത്ത് സവര്‍ക്കറുടെ ആരോപണങ്ങള്‍ നിഷേധിച്ച് താക്‌ലെ 2017 ല്‍ തന്നെ സണ്‍ഡേ ഗാര്‍ഡിയനോട് സംസാരിച്ചിരുന്നു. സവര്‍ക്കറെക്കുറിച്ച് എഴുതിയതെല്ലാം അദ്ദേഹത്തെക്കുറിച്ച് വിവിധ ആര്‍ക്കൈവുകളില്‍ നിന്ന് ശേഖരിച്ചതാണ്. തനിക്ക് ഒരു പേപ്പറോ നിയമപരമായ അറിയിപ്പോ ലഭിച്ചിട്ടില്ല. പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചപ്പോഴാണ് ഞാന്‍ ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും താക്‌ലെ പറഞ്ഞിരുന്നു.

പരാതിയുടെ ഔദ്യോഗിക പകര്‍പ്പ് തനിക്ക് ഇപ്പോഴും ലഭിച്ചിട്ടില്ലെന്ന് നിരഞ്ജന്‍ താക്‌ലെ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുടെ പകര്‍പ്പ് ഔദ്യോഗികമായി ലഭിക്കാനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, ദി വീക്ക് എഡിറ്റര്‍ വിഎസ് ജയചന്ദ്രന്‍ രഞ്ജിത് സവര്‍ക്കറുമായി കോടതിയില്‍ നിന്ന് ഒത്തുതീര്‍പ്പിലെത്തിയിരുന്നു. അത് അദ്ദേഹം തന്നെ സ്ഥിരീകരിച്ച് രംഗത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it