Sub Lead

ഉച്ചഭാഷണിയുടെ ശബ്ദം കൂടുതലെന്ന് ; ഇമാമിനെതിരേ കേസ്

ഉച്ചഭാഷണിയുടെ ശബ്ദം കൂടുതലെന്ന് ; ഇമാമിനെതിരേ കേസ്
X

ലഖ്‌നോ: പള്ളിയിലെ ഉച്ചഭാഷിണിയുടെ ശബ്ദം കൂടുതലാണെന്ന് ആരോപിച്ച് ഇമാമിനെതിരേ കേസെടുത്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ ജില്ലയിലെ ശാംലിയിലെ ഗുമത്തല്‍ ഗ്രാമത്തിലെ പള്ളിയിലെ ഇമാമായ മൗലാന റഫീഖ് ഖാനെതിരെയാണ് കേസ്. പള്ളിയിലെ ബാങ്ക് വിളിക്കെതിരേ ഹിന്ദുത്വര്‍ നേരത്തെ പ്രതിഷേധിച്ചിരുന്നു. ഇമാമിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായി സബ് ഇന്‍സ്‌പെക്ടര്‍ സോനു ചൗധരി പറഞ്ഞു. കഴിഞ്ഞ ദിവസം പട്രോളിങ് നടത്തുമ്പോള്‍ ബാങ്ക് വിളി കേട്ടെന്നും അതിന്റെ ശബ്ദം കൂടുതലാണെന്ന് മനസിലായെന്നും അതിനാലാണ് കേസെടുത്തതെന്നും സോനു ചൗധരി അവകാശപ്പെട്ടു. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ നിര്‍ദേശം പാലിച്ചില്ല, പൊതുശല്യമുണ്ടാക്കി തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഗുമത്തല്‍ ഹിന്ദുക്കള്‍ കൂടുതലുള്ള ഗ്രാമമാണെന്നും പോലിസ് അറിയിച്ചു. സംഘര്‍ഷം രൂപപ്പെടാതിരിക്കാന്‍ പ്രദേശത്ത് പോലിസിനെ വിന്യസിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it