Sub Lead

ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും

മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സര്‍ക്കാരോ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോ അഭ്യര്‍ഥിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം.

ആറ് മാസത്തെ മോറട്ടോറിയം കാലാവധി നാളെ അവസാനിക്കും
X

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറ് മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. മൊറട്ടോറിയം കാലാവധി നീട്ടണമെന്നു സംസ്ഥാന സര്‍ക്കാരോ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോ അഭ്യര്‍ഥിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ വായ്പകള്‍ തിരിച്ചടച്ചു തുടങ്ങണം.

മൊറട്ടോറിയം തിരഞ്ഞെടുത്തവര്‍ക്ക് ഈ കാലയളവിലെ പലിശ കൂടി തിരിച്ചടവ് തുകയില്‍ ഉള്‍പ്പെടും. അതായത് ഇനി ആകെ തിരിച്ചടയ്‌ക്കേണ്ട തവണകള്‍ 6 എണ്ണം കൂടി വര്‍ധിക്കും. ഈ സാഹചര്യത്തില്‍ പലിശയ്ക്കു മേല്‍ പലിശ വരുന്നതോടെ പ്രതിമാസ തിരിച്ചടവു തുക വര്‍ധിക്കും. മൊറട്ടോറിയം കാലയളവില്‍ പലിശയും കൂട്ടുപലിശയും ഈടാക്കുന്നതു ചോദ്യം ചെയ്തുള്ള കേസ് സുപ്രീം കോടതി അടുത്ത മാസം ഒന്നിനു വീണ്ടും പരിഗണിക്കും. ഈ വിഷയത്തില്‍ നാളേക്കകം കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കണമെന്നു കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അങ്ങനെ രാജ്യത്ത് മൊറട്ടോറിയം കാലയളവിലെ പലിശ മാത്രം 2 ലക്ഷം കോടി രൂപ വരുമെന്നാണു റിസര്‍വ് ബാങ്ക് സുപ്രീം കോടതിയെ അറിയിച്ച കണക്ക്. ഈ മൊറട്ടോറിയം തിരഞ്ഞെടുത്തതിനാല്‍ സംഭവിച്ച വായ്പാ മുടക്കം ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ല. എന്നാല്‍, സെപ്റ്റംബര്‍ മുതല്‍ മുടങ്ങിയാല്‍ ബാധിക്കും.





Next Story

RELATED STORIES

Share it