Sub Lead

മോദിയെ കുറിച്ച് റീല്‍; 'ദി സവാള വടയുടെ' ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു

മോദിയെ കുറിച്ച് റീല്‍; ദി സവാള വടയുടെ ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞു
X

കൊച്ചി: ആക്ഷേപഹാസ്യ മീമുകള്‍ പ്രസിദ്ധീകരിക്കുന്ന 'ദി സവാള വട' എന്ന ഇന്‍സ്റ്റഗ്രാം പേജ് തടഞ്ഞ് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെട്ട റീല്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നിരോധനം വന്നത്. പേജിന് ഇന്ത്യയില്‍ തടസമുള്ളതായി അഡ്മിന്‍ അറിയിച്ചു.

old post
old post

''ഒടുവില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ അതിന്റെ ഒന്നാം പൊതുശത്രുവിനെ പരാജയപ്പെടുത്തി: ഹോസ്റ്റല്‍ മുറിയിലെ മീം പേജ് തീര്‍ന്നു. ഇന്‍സ്റ്റഗ്രാം പേജിന്റെ പിന്നാലെ പോവുന്ന ഇത്രയും നിസാരമായ സര്‍ക്കാര്‍ തീര്‍ച്ചയായും രാജ്യത്തിന്റെ മികച്ച താല്‍പര്യങ്ങള്‍ പ്രധാനമായി കാണുന്നുണ്ടെന്ന് ഭാരത പൗരന്‍മാര്‍ക്ക് ഉറപ്പിക്കാം. .....ഭരണഘടനയുടെ അടിത്തറ, കങ്കണ റണാവത്ത്, ആഭ്യന്തര കലാപം, വിമാന ദുരന്തങ്ങള്‍, അസമിലെ വെള്ളപ്പൊക്കം, സമീപകാല ബോളിവുഡ് സിനിമാ കഥകള്‍, മനുഷ്യാവകാശ ലംഘനങ്ങള്‍, ഭക്ഷ്യ അരക്ഷിതാവസ്ഥ, വീര്‍ ദാസ്, ജാതി അതിക്രമങ്ങള്‍, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇന്ത്യയെ വലയ്ക്കുമ്പോള്‍, റിപ്പബ്ലിക് ഓഫ് ഇന്ത്യ ഇന്‍സ്റ്റഗ്രാമിലെ ഒരു ആക്ഷേപഹാസ്യ വാര്‍ത്താ പേജ് പിന്‍വലിക്കാന്‍ മെറ്റയോട് മാന്യമായി ആവശ്യപ്പെട്ടുകൊണ്ട് അതിന്റെ മുന്‍ഗണനകള്‍ ശക്തമായി ഉറപ്പിക്കുന്നു''- അഡ്മിന്‍ ടീം പോസ്റ്റ് ചെയ്തു.

old post
old post

''വേദങ്ങള്‍ വായിക്കുന്നവരുടെ ചെവിയില്‍ എണ്ണ ഒഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഈ പുണ്യഗ്രന്ഥങ്ങളെക്കുറിച്ച് സംസാരിക്കുന്ന അക്കൗണ്ടുകളെ നിയന്ത്രിക്കാന്‍ കഴിയും''അവര്‍ പറഞ്ഞു.

old post
old post

''നിങ്ങള്‍ക്ക് ഏത് തമാശയാണ് ഇഷ്ടപ്പെടാത്തതെന്ന് പറയൂ. അണ്‍ഫണ്ണി മന്ത്രാലയത്തില്‍ ഞെട്ടല്‍ സൃഷ്ടിച്ച ഞങ്ങളുടെ ഏത് കോമഡിയാണ് ഇന്റര്‍നെറ്റില്‍ നിന്നും ഞങ്ങളെ നീക്കം ചെയ്യാന്‍ കാരണമായതെന്ന് പറയൂ....''

''നിങ്ങള്‍ അവസാനമായി ചിരിച്ചത് എപ്പോഴാണെന്ന് പറയൂ? (മുസ്‌ലിം വിരുദ്ധ കലാപങ്ങള്‍ കണക്കാക്കില്ല)''- അഡ്മിന്‍ ടീം പോസ്റ്റ് ചെയ്തു.

പേജിന് പിന്തുണയുമായി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്.

Next Story

RELATED STORIES

Share it