Sub Lead

അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു

എളമരം കരീം എംപിയുടെ ചോദ്യത്തിന് പ്രതിരോധ സഹമന്ത്രി ശ്രിപദ് നായിക്കാണ് രാജ്യസഭയെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചു
X

ന്യൂഡല്‍ഹി: കണ്ണൂര്‍ അഴീക്കലില്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി ആരംഭിക്കാനുള്ള പദ്ധതി വേണ്ടെന്നുവെച്ചതായി പ്രതിരോധ മന്ത്രാലയം. എളമരം കരീം എംപിയുടെ ചോദ്യത്തിന് പ്രതിരോധ സഹമന്ത്രി ശ്രിപദ് നായിക്കാണ് രാജ്യസഭയെ രേഖാമൂലം ഇക്കാര്യം അറിയിച്ചത്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (സിആര്‍ഇസഡ്) നോട്ടിഫിക്കേഷന്‍ അനുസരിച്ച് ഈ പ്രദേശം സിആര്‍ഇസഡ് (1)എയുടെ കീഴിലായതിനാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയില്ലെന്നാണ് ഇതിന് കാരണമായി പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നത്.

അക്കാദമി അഴീക്കലില്‍ നിന്ന് മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും തന്ത്ര പ്രധാനമായ ഈ സ്ഥലത്തു തന്നെ എത്രയും വേഗം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെയും കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.




Next Story

RELATED STORIES

Share it