Sub Lead

വ്യക്തികളുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമല്ല; സംഘടനയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്നും ജിഫ്രി തങ്ങള്‍

സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്.

വ്യക്തികളുടെ അഭിപ്രായം സമസ്തയുടെ അഭിപ്രായമല്ല; സംഘടനയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്നും ജിഫ്രി തങ്ങള്‍
X

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാന്‍ അനുവദിക്കില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയില്‍ പറഞ്ഞു.

സമസ്ത ഒരു മത സംഘടനയാണ്. രാഷ്ട്രീയ കാര്യങ്ങളില്‍ സമസ്ത ഇടപെടാറില്ല. വ്യത്യസ്ത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സമസ്തയിലുണ്ട്. എന്നാല്‍ സമസ്തയുടെ പേര് രാഷ്ട്രീയ വിവാദങ്ങളിലേക്ക് കൊണ്ടുപോകാന്‍ ആരെയും അനുവദിക്കില്ല. സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. സമസ്തയുടെ പരമാധികാര ബോഡി സമസ്ത മുശാവറയാണ്. വ്യക്തികളുടെ അഭിപ്രായങ്ങള്‍ സംഘടനയുടെ പേരില്‍ ചാര്‍ത്തരുത്.

സമസ്തയുടെ അഭിപ്രായങ്ങളും നിലപാടുകളും പ്രസിഡന്റോ ജനറല്‍ സെക്രട്ടറിയോ അറിയിക്കും. മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കരുത്. വ്യക്തികള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ സമസ്തയുടെ പേരില്‍ റിപോര്‍ട്ട് ചെയ്യരുതെന്ന് മാധ്യമ സ്ഥാപനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായും ജിഫ്രി തങ്ങള്‍ പറഞ്ഞു.

നേരത്തേ സംസ്ഥാന സര്‍ക്കാറിനെ പിന്തുണച്ച് ഉമര്‍ ഫൈസി മുക്കം മുന്നോട്ട് വന്നിരുന്നു.ചില കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയുണ്ടെന്നും സര്‍ക്കാറിന്റെ ചില നിലപാടുകളില്‍ അതൃപ്തി ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്‌ലിം സമൂഹത്തിന് നല്‍കുന്ന പിന്തുണ മറക്കാനാകില്ലെന്നും സമസ്തയുടേതെന്ന പേരില്‍ സമസ്ത മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് സമസ്തയുടെ നിലപാട് പറയാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

Next Story

RELATED STORIES

Share it