Sub Lead

മുസ്‌ലിം ജനസമൂഹം പാര്‍ട്ടിയുമായി വലിയതോതില്‍ അടുത്തു കൊണ്ടിരിക്കുന്നു: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം

പെരിന്തല്‍മണ്ണയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെടാന്‍ കാരണം സംഘടനാ ദൗര്‍ബല്യമായിരുന്നു മുസ്‌ലിം ലീഗില്‍ നിന്നും എത്തിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് സാധിക്കാതെ ഇരുന്നു. ഇതാണ് സംഘടനാ ദൗര്‍ബല്യങ്ങള്‍. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്

മുസ്‌ലിം ജനസമൂഹം പാര്‍ട്ടിയുമായി വലിയതോതില്‍ അടുത്തു കൊണ്ടിരിക്കുന്നു: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം
X

മലപ്പുറം: മുസ്‌ലിം ജനസമൂഹം സിപിഎമ്മുമായി വലിയതോതില്‍ അടുത്തു കൊണ്ടിരിക്കുകയാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്രയുംകാലം പാര്‍ട്ടിയുമായി ഒരു നിലയിലും എടുക്കാന്‍ തയ്യാറാകാതിരുന്ന മുസ്‌ലിം സമൂഹം മലപ്പുറം ജില്ലയില്‍ മാത്രമല്ല സംസ്ഥാനത്തുടനീളം പാര്‍ട്ടിയുമായി അടുത്തുകൊണ്ടിരിക്കുകയാണ്. ഇവരെ കൂടുതല്‍ അടുപ്പിക്കുന്നതിനു വേണ്ടി പ്രത്യേക കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂനപക്ഷ ദലിത് മുസ്‌ലിം സംഘടനകള്‍ സിപിഎമ്മിനെ ഇപ്പോള്‍ രക്ഷകസ്ഥാനത്താണ് കാണുന്നത്.

കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ഈ വിഭാഗങ്ങള്‍ വലിയതോതില്‍ സഹായിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളില്‍ പാര്‍ട്ടിക്ക് വലിയ വോട്ട് വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന്റെ ശക്തികേന്ദ്രമായ മലപ്പുറം നിയോജകമണ്ഡലത്തില്‍ സിപിഎമ്മിന് 15000 വോട്ടും മറ്റൊരു ലീഗ് ശക്തി കേന്ദ്രമായ മഞ്ചേരിയില്‍ 14,000 വോട്ടും വര്‍ദ്ധിക്കുകയുണ്ടായി. ഇതെല്ലാം കണക്കിലെടുത്താണ് മുസ്‌ലിം ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ ആകര്‍ഷിക്കാന്‍ പ്രത്യേക പദ്ധതി തയ്യാറാക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ വേങ്ങരയില്‍ പാര്‍ട്ടിക്കു ആറ് ശതമാനം വോട്ടുകള്‍ കൂടിയപ്പോള്‍ മുസ്‌ലിം ലീഗിന് 8 ശതമാനം വോട്ട് കുറയുകയുണ്ടായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ നേതൃത്വത്തില്‍ മുസ്‌ലിം സമൂഹത്തിലെ ഒരു വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായി ചിന്തിക്കുകയാണ് മറ്റു ചില സംഘടനകളും ഇതേ രീതി സ്വീകരിച്ചു വരുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെരിന്തല്‍മണ്ണയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പരാജയപ്പെടാന്‍ കാരണം സംഘടനാ ദൗര്‍ബല്യമായിരുന്നു മുസ്‌ലിം ലീഗില്‍ നിന്നും എത്തിയ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ക്ക് സാധിക്കാതെ ഇരുന്നു. ഇതാണ് സംഘടനാ ദൗര്‍ബല്യങ്ങള്‍. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ വിജയവും ഇടതുപക്ഷ മുന്നണിയുടെ തുടര്‍ ഭരണവും ആയിരുന്നു ലക്ഷ്യം.ലക്ഷ്യം കൈവരിക്കുന്നതിന് വേണ്ടിയുള്ള തന്ത്രങ്ങളാണ് സിപിഎം ആവിഷ്‌കരിച്ചിരിക്കുന്നത്. ഈ കാര്യം പാര്‍ലമെന്ററി വ്യാമോഹം ഉള്ള പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. അവരെ കൂടി ഇത്തരമൊരു നിലപാടിലേക്ക് എത്തിക്കുന്നതിന് വേണ്ടിയുള്ള നടപടികളാണ് ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ ജയനും പങ്കെടുത്തു.

Next Story

RELATED STORIES

Share it