മരുന്ന് എത്തിയില്ല; സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികില്‍സ അവതാളത്തില്‍
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തുമെന്നാണ് കരുതിയെതെങ്കിലും ഇതുവരെ കിട്ടിയില്ല.

കോഴിക്കോട്: സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമം തുടരുന്നു. ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന മരുന്ന് ചൊവ്വാഴ്ച വൈകീട്ട് എത്തുമെന്നാണ് കരുതിയെതെങ്കിലും ഇതുവരെ കിട്ടിയില്ല.
ലൈപോസോമല്‍ ആംഫോടെറിസിന്‍ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം. തിങ്കളാഴ്ച മുതലാണ് മരുന്ന് ക്ഷാമം നേരിട്ടത്. ഇന്ന് മരുന്ന് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ബ്ലാക്ക് ഫംഗസ് രോഗികള്‍ ചികിത്സയിലുള്ളത് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. 40 ഓളം പേരാണ് ഇവിടെ ചികിത്സയിലുള്ളത്.
ചികിത്സ മുടങ്ങാതിരിക്കാനായി ആംഫോടെറിസിന്‍ എന്ന മരുന്ന്, അളവ് ക്രമീകരിച്ച് രോഗികള്‍ക്ക് നല്കുന്നു. ഇന്നലെ വൈകുന്നേരത്തോടെ മരുന്ന് എത്തിക്കുമെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്പ്പറേഷന് അറിയിച്ചിരുന്നെങ്കിലും എത്തിയില്ല. 50 വയല്‍ ആംഫോടെറിസിന്‍ മരുന്ന് മാത്രമാണ് എത്തിയത്. ലൈപോസോമല്‍ ആംഫോടെറിസിനും 50 വയലെങ്കിലും അടിയന്തരമായി വേണമെന്നാണ് അധികൃതര്‍ പറയുന്നത്.
RELATED STORIES
ദീപങ്ങള്‍ തെളിയിച്ചുകൊണ്ട് പുത്തന്‍ചിറ സ്കൂളില്‍ ഇന്ത്യയുടെ രൂപരേഖ
13 Aug 2022 12:58 PM GMTകൊടി കെട്ടല്‍ വിവാദം: മുസ്ലിം ലീഗ് നേതൃത്വം അപമാനിച്ചെന്ന്; വെമ്പായം...
13 Aug 2022 12:56 PM GMTതഅ്ദീപ് 22 മഹല്ല് കണ്വെന്ഷന് സംഘടിപ്പിച്ചു
13 Aug 2022 12:52 PM GMTതകര്‍ന്നുവീഴാറായ ഹൈമാസ്റ്റ് ലൈറ്റ് മാറ്റാന്‍ തയ്യാറാകുന്നില്ലെന്ന്...
13 Aug 2022 12:49 PM GMTപി എം ബഷീർ പ്രതിയായ അഴിമതി കേസ് ഇഴഞ്ഞു നീങ്ങുന്നുവെന്ന് പരാതി;...
13 Aug 2022 12:38 PM GMTത്രിവര്‍ണ്ണ പതാകയുടെ ആദരവും സന്ദേശവും ഉള്‍ക്കൊള്ളുക; മൗലാനാ സയ്യിദ്...
13 Aug 2022 12:37 PM GMT