Sub Lead

ലോറിയില്‍ വില്‍പനക്കായി കൊണ്ടുവന്ന 144 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും പത്തനംതിട്ട എക്‌സൈസ് ഇന്റലിജന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്.

ലോറിയില്‍ വില്‍പനക്കായി കൊണ്ടുവന്ന 144 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി
X

ലോറിയില്‍ വില്‍പനക്കായി കൊണ്ടുവന്ന 144 ലിറ്റര്‍ ഗോവന്‍ മദ്യം പിടികൂടി. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പാര്‍ട്ടിയും പത്തനംതിട്ട എക്‌സൈസ് ഇന്റലിജന്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടൂര്‍ ഹൈസ്‌കൂള്‍ ജങ്ഷനില്‍ നടത്തിയ രാത്രികാല വാഹന പരിശോധനക്കിടെയാണ് മദ്യം പിടികൂടിയത്.


കെഎല്‍ -31 സി 3054 നമ്പറിലുള്ള ലോറിയില്‍ കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടിച്ചെടുത്തത്. 750എംഎല്‍ വീതം കൊള്ളുന്ന 192 കുപ്പികളിലായിട്ടായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ജില്ലയില്‍ തലശ്ശേരി താലൂക്കില്‍ അയ്യങ്കുന്ന് വില്ലേജില്‍ ഇടപ്പുഴ മുറിയില്‍ ചരുവിള വീട്ടില്‍ സുകുമാരന്‍ മകന്‍ സുരേഷ് (36), ടി ജില്ലയില്‍ തളിപറമ്പ് താലൂക്കില്‍ ചുഴലി വില്ലേജില്‍ നെടുമുണ്ട എന്ന സ്ഥലത്ത് പുതുപ്പറമ്പില്‍ വീട്ടില്‍ അഗസ്റ്റിനെ മകന്‍ തോമസ് (41) എന്നിവരെ അറസ്റ്റ് ചെയ്തു.


വാഹനവും കസ്റ്റഡിയില്‍ എടുത്തു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. സഞ്ജീവ് കുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫിസര്‍മാരായ രാധാകൃഷ്ണന്‍, ശശിധരന്‍ പിള്ള, സുരേഷ് ടി എസ്, മനോജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ബിനുരാജ്, ശ്രീ ആനന്ദ്, സജിമോന്‍ െ്രെഡവര്‍ വിശ്വനാഥന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടി മദ്യം പിടിച്ചെടുത്തത്.

Next Story

RELATED STORIES

Share it