ഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം: കെഎസ്ആര്‍ടിസി
കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി എച്ച് അഷറഫ് കൃത്യമായി യൂനിഫോം ധരിച്ച് തന്നെ ജോലി ചെയ്തതായി കണ്ടെത്തി.

തിരുവനന്തപുരം: യൂനിഫോം ധരിക്കാതെ ഡ്രൈവര്‍ മതവേഷം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിച്ചെന്നത് വ്യാജ പ്രചാരണം ആണെന്ന് കെഎസ്ആര്‍ടിസി എംഡി. ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തി.
ഇത്തരം ഒരു ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ കെഎസ്ആര്‍ടിസി മാവേലിക്കര യൂനിറ്റിലെ ഡ്രൈവര്‍ പിഎച്ച് അഷറഫ്, എറ്റികെ 181 ആം നമ്പര്‍ ബസ്സില്‍ മേയ് 25 ന് തിരുവനന്തപുരം - മാവേലിക്കര സര്‍വ്വീസില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്നതിനിടെയാണ് തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിലര്‍ ചിത്രമെടുത്ത് പ്രചരിപ്പിച്ചതായി കണ്ടെത്തിയത്. എംഡി ബിജു പ്രഭാകര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ അന്വേഷണത്തില്‍ ഡ്രൈവര്‍ പി എച്ച് അഷറഫ് കൃത്യമായി യൂനിഫോം ധരിച്ച് തന്നെ ജോലി ചെയ്തതായി കണ്ടെത്തി. ജോലി ചെയ്യവെ യൂനിഫോം പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാന്‍ മടിയില്‍ വലിയ ഒരു തോര്‍ത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളില്‍ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.
അനുവദനീയമായ രീതിയില്‍ യൂനിഫോം ധരിച്ച് കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയില്‍ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാല്‍ അഷറഫ് നിഷ്കര്‍ഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷര്‍ട്ടും, നേവി ബ്ലു പാന്റും തന്നെയാണ് ധരിച്ചിരിക്കുന്നത് എന്നും വ്യക്തമാകുന്നതാണ്. പത്രക്കുറിപ്പില്‍ പറയുന്നു.
RELATED STORIES
സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ: രാഹുല്‍ ഗാന്ധി
2 July 2022 2:52 PM GMTമുഹമ്മദ് സുബൈറിന് ജാമ്യം നിഷേധിച്ച് കോടതി; 14 ദിവസത്തെ ജുഡീഷ്യല്‍...
2 July 2022 2:04 PM GMTആവിക്കൽത്തോട് സ്വീവേജ് പ്ലാന്റ്; ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച്...
2 July 2022 11:48 AM GMTമാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍...
2 July 2022 7:04 AM GMTസര്‍വകലാശാല കാംപസില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്‍ട്ട്ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ...
2 July 2022 6:52 AM GMT