Sub Lead

സ്‌കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു

അതേസമയം ശനിയാഴ്ച്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കി.

സ്‌കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
X

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മാസത്തിലേക്ക് സ്‌കൂള്‍ അധ്യയനം നീട്ടാനുള്ള തീരുമാനം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിച്ചു. മാര്‍ച്ച് മാസത്തില്‍ തന്നെ സ്‌കൂള്‍ അടയ്ക്കാനാണ് തീരുമാനം. മാര്‍ച്ചിലെ അവസാന പ്രവൃത്തി ദിനത്തിലാണ് മധ്യവേനല്‍ അവധിക്കായി സ്‌കൂള്‍ അടയ്ക്കുക. ഏപ്രില്‍ മാസത്തില്‍ പ്രവൃത്തി ദിനങ്ങള്‍ ഉണ്ടാവില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 210 അധ്യയന ദിവസങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ വിദ്യാഭ്യാസ കലണ്ടറിലും മാറ്റം വരുത്തും. അതേസമയം സ്‌കൂള്‍ അധ്യയന ദിവസങ്ങള്‍ 205 ആക്കി പുന:ക്രമീകരിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക സംഘടനകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്.

നേരത്തെ വേനലവധി ഏപ്രില്‍ ആറ് മുതല്‍ ആക്കിയതിലാണ് ഇപ്പോള്‍ മാറ്റംവരുത്തിയത്. അധ്യയന ദിവസങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് ഏകപക്ഷീയമാണെന്ന് സിപിഎം അനുകൂല അധ്യാപക സംഘടനയായ കെഎസ്ടിഎ അടക്കം പരസ്യമായി വിമര്‍ശിച്ചിരുന്നു. വിമര്‍ശനം ശക്തമായപ്പോഴാണ് തീരുമാനം പിന്‍വലിച്ചത്. അതേസമയം ശനിയാഴ്ച്ചകളിലെ പ്രവൃത്തി ദിനം ഒഴിവാക്കുന്നത് പരിശോധിക്കാമെന്നും, മന്ത്രി ഉറപ്പ് നല്‍കി.







Next Story

RELATED STORIES

Share it