Sub Lead

കാംപസ് ഫ്രണ്ട് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു

സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു.

കാംപസ് ഫ്രണ്ട് പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു
X

മലപ്പുറം: 2021-23 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. ഫായിസ് കണിച്ചേരി (പ്രസിഡന്റ്), എ എസ് മുസമ്മില്‍ (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഷാന്‍, സെബ ഷിരീന്‍ (വൈസ് പ്രസിഡന്റുമാര്‍), പി എം മുഹമ്മദ് റിഫ, അജ്മല്‍ ഹുസൈന്‍, സന ജയ്‌ഫെര്‍(സെക്രട്ടറിമാര്‍), ഷെയ്ഖ് റസല്‍ (ഖജാഞ്ചി), അല്‍ ബിലാല്‍ സലിം, അഡ്വ. സി പി അജ്മല്‍, ഷെഫീഖ് കല്ലായി, ഇസ്മായില്‍ മണ്ണാര്‍മല, ആസിഫ് എം നാസര്‍, ഫസല്‍ പുളിയാറല്‍, അംജദ് കണിയാപുരം, ഫൗസിയ നവാസ് എന്നിവരടങ്ങുന്നതാണ് കമ്മിറ്റി .

സംസ്ഥാന പ്രതിനിധി സമ്മേളനം ദേശീയ പ്രസിഡന്റ് എം എസ് സാജിദ് ഉദ്ഘാടനം ചെയ്തു. കാംപസ് ഫ്രണ്ട് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഉപദേശക സമിതി ചെയര്‍മാനുമായ മുസ്തഫ കൊമ്മേരി പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it