ആര്യന് ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
മുംബൈ: ആഢംബര കപ്പലിലെ ലഹരി കേസില്‍ ആര്യന് ഖാന്റേയും കൂട്ടു പ്രതികളുടെയും ജാമ്യാപേക്ഷ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കും. എന്‍ഡിപിഎസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണം പ്രാരംഭ ഘട്ടത്തില്‍ ആയതിനാല്‍ ആര്യന് ഖാന് ജാമ്യം നല്‍കരുതെന്ന് ഇന്ന് ഹരജി പരിഗണിക്കുമ്പോള്‍ എന്‍സിബി കോടതിയില്‍ വാദിക്കും. ആര്യന്റെ വാട്സപ് സന്ദേശങ്ങളും എന്‍സിബി കോടതിക്ക് കൈമാറും. ഫോണ്‍ സന്ദേശങ്ങള്‍ പരിശോധിച്ചത് വഴി കേസിലെ വിദേശബന്ധം വ്യക്തമായതായും എന്‍സിബി അറിയിക്കും. എന്നാല്‍ കേസിനാസ്പദമായ തെളിവുകളൊന്നും തന്റെ പക്കല്‍ നിന്നും ലഭിച്ചില്ലെന്നായിരിക്കും ആര്യന്റെ വാദം.
അതേസമയം കേസില്‍ ആരോപണ വിധേയനായ എന്‍സിബി സോണല്‍ ഡയറക്ടറായ സമീര്‍ വാങ്കടെ ഇന്ന് എന്‍സിബി ഡിജിയെ കണ്ടേക്കും. സമീര്‍ വാങ്കടെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. വാങ്കടെക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ എന്‍സിബി ഡിജിയെ കണ്ട് സമീര്‍ വാങ്കടെ കാര്യങ്ങള്‍ വിശദീകരിച്ചേക്കും. ജോലിയുടെ ഭാഗമായി ഡല്‍ഹിയില്‍ എത്തിയതാണെന്നാണ് വാങ്കഡെയുടെ വിശദീകരണം.
RELATED STORIES
17 രോഗികളെ കൊലപ്പെടുത്തിയ നഴ്സിന് 700 വര്‍ഷത്തിലേറെ തടവ്
4 May 2024 10:17 AM GMTസൂറത്ത്, ഇന്‍ഡോര്‍ മോഡലിന് ഗാന്ധിനഗറിലും ശ്രമം; അമിത് ഷായ്ക്കെതിരായ...
4 May 2024 8:57 AM GMTകിടപ്പുരോഗിയായ വയോധികയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തി
4 May 2024 7:02 AM GMTസംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനൊപ്പം നിരക്കും കൂടും; ഈ മാസത്തെ...
4 May 2024 6:53 AM GMT'ഗർഭം അലസിപ്പിക്കാൻ ശ്രമിച്ചു, പരാജയപ്പെട്ടു'; കൊലപാതകത്തിന്റെ...
4 May 2024 6:51 AM GMTതീവണ്ടിസമയത്തില്‍ മാറ്റം; പരശുറാം ഒന്നരമണിക്കൂര്‍ വൈകി പുറപ്പെടും
4 May 2024 5:40 AM GMT