Sub Lead

തലശ്ശേരി ഫസല്‍ വധക്കേസ്: കാരായി രാജനെതിരേ അറസ്റ്റ് വാറണ്ട്

കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് വാറണ്ട്.

തലശ്ശേരി ഫസല്‍ വധക്കേസ്: കാരായി രാജനെതിരേ അറസ്റ്റ് വാറണ്ട്
X

കൊച്ചി: തലശ്ശേരി ഫസല്‍ വധക്കേസില്‍ കണ്ണൂരിലെ സിപിഎം നേതാവ് കാരായി രാജനെതിരേ അറസ്റ്റ് വാറണ്ട്. കൊച്ചി സിബിഐ പ്രത്യേക കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനാണ് വാറണ്ട്. കാരായി രാജന്റെ അവധി അപേക്ഷ കോടതി തള്ളി. കൊടി സുനിയടക്കം ഏഴു പേര്‍ക്കെതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

2006 ഒക്‌ടോബര്‍ 22ന് തലശ്ശേരിയില്‍ മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുന്നത്. തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം 2006 ഒക്ടോബര്‍ 22നു (റമളാന്‍ മാസത്തിലെ അവസാന നോമ്പ് ദിവസം) പുലര്‍ച്ചെയാണ് പത്രവിതരണക്കാരനായ ഫസല്‍ കൊല്ലപ്പെട്ടത്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിബിഐ അന്വേഷണം നടക്കുന്ന ആദ്യത്തെ കേസ് ഫസല്‍ വധക്കേസ് ആയിരുന്നു.

Next Story

RELATED STORIES

Share it