Sub Lead

കമാന്‍ഡറെ കൊലപ്പെടുത്തി രക്ഷപ്പെട്ട സൈനികന്‍ പൊതുജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു; പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി തായ്‌ലാന്‍ഡ് പോലിസ്

ബാങ്കോക്കില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ വിവിധയിടങ്ങളില്‍ സൈനികന്‍ വെടിവയ്പ് നടത്തിയതായി പോലിസ് വക്താവ് കിസാന ഫതനാചറോണ്‍ പറഞ്ഞു.

കമാന്‍ഡറെ കൊലപ്പെടുത്തി രക്ഷപ്പെട്ട സൈനികന്‍ പൊതുജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു; പത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി തായ്‌ലാന്‍ഡ് പോലിസ്
X

ബാങ്കോക്ക്: സൈനികര്‍ക്കും പൊതുജനങ്ങള്‍ക്കും നേരെ തായ് സൈനികന്‍ നടത്തിയ വെടിവയ്പില്‍ പത്തിലധികം പേര്‍ കൊല്ലപ്പെട്ടു. തായ്‌ലാന്‍ഡിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള നഖോണ്‍ രത്ചസിമയിലാണ് സംഭവം. ബാങ്കോക്കില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള നഗരത്തിലെ വിവിധയിടങ്ങളില്‍ സൈനികന്‍ വെടിവയ്പ് നടത്തിയതായി പോലിസ് വക്താവ് കിസാന ഫതനാചറോണ്‍ പറഞ്ഞു.

അക്രമിയെ പിടികൂടാനായി പോലിസിനേയും സൈന്യത്തേയും സംഭവസ്ഥലത്ത് വിന്യസിച്ചതായും കിസാന വ്യക്തമാക്കി. രണ്ടാം ആര്‍മി റീജിയണല്‍ കമാന്‍ഡിലെ സൈനികനെന്ന് കരുതുന്ന തോക്കുധാരിയുടെ ലക്ഷ്യം അജ്ഞാതമായി തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വെടിവച്ചയാളെ ഒരു ഷോപ്പിംഗ് മാളിലാണ് അവസാനമായി കണ്ടത്. ഒരു ഷോപ്പിംഗ് മാളിന് മുന്നില്‍ സൈനികന്‍ കാറില്‍ നിന്നിറങ്ങി നിരവധി തവണ വെടിവയ്ക്കുകയും പരിഭ്രാന്തരായ ആളുകള്‍ ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. വെടിവയ്പ്പിന്റെ ശബ്ദം വീഡിയോയില്‍ കേള്‍ക്കാം.

തോക്കുധാരി ആരെയെങ്കിലും ബന്ദിയാക്കിയിട്ടുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീരിച്ചിട്ടില്ലെന്നും എന്നാല്‍, അയാള്‍ ടെര്‍മിനല്‍ 21 ഷോപ്പിംഗ് മാളിലുണ്ടെന്നകാര്യം വ്യക്തമാണെന്നും സംഭവസ്ഥലത്തുള്ള സൈനിക കമാന്‍ഡര്‍ ലഫ്. ജനറല്‍ തന്‍യ കിയാത്സാന്‍ പറഞ്ഞു. സൂറതമ്പിതക് സൈനിക ക്യാംപിലെ സബ് ലഫ്റ്റനന്റ് ജക്രപന്ത് തോമ്മയാണ് അക്രമി എന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലിസും സൈനികരുമെന്നും തന്‍യ വ്യക്തമാക്കി. സൈനികന്‍ തന്റെ സൈനിക കമാന്‍ഡറേയും മറ്റ് രണ്ട് പേരെയും സൈനിക ക്യാംപില്‍ വെടിവച്ചു കൊന്ന ശേഷം മോഷ്ടിച്ച ഹംവി കാറില്‍ തോക്കുകളും സ്‌ഫോടകവസ്തുക്കളുമായി രക്ഷപെടുകയായിരുന്നു. പിന്നീട് ഇയാള്‍ മുവാങ് ജില്ലയിലെ ടെര്‍മിനല്‍ 21 ഷോപ്പിംഗ് മാളിലേക്കുള്ള വഴിയില്‍ പൊതുജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.




Next Story

RELATED STORIES

Share it