- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ടെനി ജോപ്പന്‍
സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫോണ്‍ കോള്‍ രേഖകളില്‍ ജോപ്പന്റെ നമ്പരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ടത്

കൊല്ലം: ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗമായി പത്തു വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തനിക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കുന്നുവെന്ന് പരാതിയുമായി ടെനി ജോപ്പന്‍. പല കാരണങ്ങള്‍ പറഞ്ഞ് ഓരോ സെക്ഷനില്‍ ഇരിക്കുന്നവര്‍ തന്റെ പെന്‍ഷന്‍ ഫയല്‍ മടക്കുകയാണെന്നും ജോപ്പന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും പ്രതിപക്ഷ നേതാവിന്റെയുമെല്ലാം സഹായമഭ്യര്‍ഥിച്ചത്. സോളാര്‍ വിവാദത്തിന്റെ പേരില്‍ ഉമ്മന്‍ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ട ടെനി ജോപ്പനാണ് തനിക്ക് പെന്‍ഷന്‍ ലഭിക്കാന്‍ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടേയും സഹായം ആവശ്യപ്പെടുന്നത്. പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് മുമ്പിലുള്ളതെന്നും ജോപ്പന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫോണ്‍ കോള്‍ രേഖകളില്‍ ജോപ്പന്റെ നമ്പരും ഉള്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കപ്പെട്ടത്. കോന്നിയിലെ വ്യവസായി മല്ലേലി ശ്രീധരന്‍ നായരുടെ പരാതിയില്‍ ജോപ്പന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. പിന്നീട് കൊട്ടാരക്കര പുത്തൂരില്‍ ബേക്കറി നടത്തിയായിരുന്നു ഉപജീവനം. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ഇതും നഷ്ടത്തിലായെന്നും പെന്‍ഷന്‍ കിട്ടിയില്ലെങ്കില്‍ ആത്മഹത്യ മാത്രമാണ് താനും ഭാര്യയും 14 വയസ്സുള്ള മകളും അടങ്ങുന്ന കുടുംബത്തിന് മുന്നിലുള്ള ഏക വഴി എന്നും ജോപ്പന്‍ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. സോളാര്‍ കേസില്‍ താന്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ജോപ്പന്‍ നടത്തിയ വെളിപ്പെടുത്തല്‍ അടുത്തിടെ വിവാദമായിരുന്നു. സോളാര്‍ വിവാദത്തിനുശേഷം ഉമ്മന്‍ചാണ്ടിയുമായി ബന്ധം പുലര്‍ത്തിയിട്ടില്ലെന്നാണ് ടെനി ജോപ്പന്‍ പറയുന്നത്. പെന്‍ഷന്‍ കിട്ടാന്‍ തനിക്ക് അര്‍ഹതയുണ്ടായിട്ടും തഴയുകയാണെന്നു ജോപ്പന്‍ പരിഭവിക്കുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















