- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹിന്ദുവല്ലാത്തതിനാല്‍ മന്‍സിയയുടെ നൃത്ത പരിപാടിക്ക് വേദി നിഷേധിച്ച് ക്ഷേത്രഭാരവാഹികള്‍

തൃശൂര്‍: ക്ഷേത്രത്തിലെ നൃത്തോല്‍സവത്തില്‍ ഭരതനാട്യം അവതരിപ്പിക്കേണ്ടിയിരുന്ന കലാകാരി ഹിന്ദുവല്ലാത്തതിനാല്‍ മുന്‍ കൂട്ടി നിശ്ചയിച്ച പരിപാടി റദ്ദാക്കി ക്ഷേത്രഭാരവാഹികള്‍. തൃശൂരിലെ കൂടല്‍മാണിക്യം ഭരതക്ഷേത്രത്തിലെ ഉല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കാനിരുന്ന മന്‍സിയ എന്ന കലാകാരിയുടെ ഭരതനാട്യമാണ് ഭാരവാഹികള്‍ റദ്ദാക്കിയത്. അഹിന്ദുവായതുകൊണ്ടാണ് ഉല്‍സവത്തില്‍ നൃത്തം ചെയ്യാന്‍ സാധിക്കാത്തതെന്ന് അധികൃതര്‍ അറിയിച്ചതായി മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂരില്‍ വച്ചും തനിക്ക് ഇതേ അനുഭവമുണ്ടായിരുന്നെന്നും കലകളും കലാകാരും മതവും ജാതിയുമായി കെട്ടിമറഞ്ഞുകൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തകയാആവുകയാണെന്നും മന്‍സിയ കുറിപ്പില്‍ പറയുന്നു. ഏപ്രില്‍ 21ന് വൈകീട്ട് നാലുമുതല്‍ അഞ്ചുവരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ലെന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചുവെന്നും അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലന്നാണ് വ്യക്തമാക്കിയതെന്നും മന്‍സിയ പറയുന്നു.
നല്ല നര്‍ത്തകിയാണോ എന്നല്ല, മതത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ വേദികളുമെന്നാണ് മന്‍സിയ ചൂണ്ടിക്കാട്ടുന്നത്. ഇത് പുതിയ അനുഭവം ഒന്നുമല്ലെന്നും വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുരുവായൂര്‍ ഉല്‍സവത്തോടനുബന്ധിച്ച് കൈവന്ന അവസരവും ഇതേ കാരണത്താല്‍ കാന്‍സലായിപ്പോയെന്നും മന്‍സിയ വ്യക്തമാക്കുന്നുണ്ട്.
വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് മാറിയോ എന്നൊരു ചോദ്യവും വന്നിരുന്നുവെന്നും മന്‍സിയ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരുമതവുമില്ലാത്ത താന്‍ എവിടേക്കു മാറാനെന്നും മന്‍സിയ ചോദിക്കുന്നു. ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചുവന്നതാണെന്നും ഇതൊന്നും തന്നെ സംബന്ധിച്ച് ഒന്നുമല്ലെന്നും മന്‍സിയ പറയുന്നു. ഇക്കാര്യ ഇപ്പോള്‍ പറഞ്ഞത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല, വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോവുന്നതെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടിയാണെന്നും മന്‍സിയ കുറിച്ചു.
മന്‍സിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
കൂടല്‍മാണിക്യം ഉല്‍സവത്തോടനുബന്ധിച്ചുള്ള 'നൃത്തോല്‍സവത്തില്‍' ഏപ്രില്‍ 21ന് വൈകീട്ട് 4 മുതല്‍ 5 വരെ ചാര്‍ട്ട് ചെയ്ത എന്റെ പരിപാടി നടത്താന്‍ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാന്‍ സാധിക്കില്ലത്രേ. നല്ല നര്‍ത്തകി ആണോ എന്നല്ല മതത്തിന്റെ അടിസ്ഥാനത്തില്‍ ആണ് എല്ലാ വേദികളും.
വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് കണ്‍വേര്‍ട്ട് ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാന്‍ എങ്ങോട്ട് കണ്‍വേര്‍ട്ട് ആവാന്‍. ഇത് പുതിയ അനുഭവം ഒന്നുമല്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ഉല്‍സവത്തോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താല്‍ കാന്‍സലായി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞുകൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോള്‍ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
മതേതര കേരളം ??
Nb: ഇതിലും വലിയ മാറ്റിനിര്‍ത്തല്‍ അനുഭവിച്ചുവന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓര്‍ക്കാന്‍ വേണ്ടി മാത്രം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















