Sub Lead

12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസില്‍: പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് ഉവൈസി

18ല്‍ 12 പേര്‍ ടിആര്‍എസില്‍ ലയിക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയായി തങ്ങള്‍ മാറി. പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ട് ഞങ്ങള്‍ സ്പീക്കറെ സമീപിക്കുമെന്നും ഉചിതമായ തീരുമാനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഒവൈസി പറഞ്ഞു.

12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ടിആര്‍എസില്‍: പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് ഉവൈസി
X

ഹൈദരാബാദ്: ഭരണകക്ഷിയായ ടിആര്‍എസില്‍ ലയിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ 18ല്‍ 12 എംഎല്‍എമാര്‍ കത്ത് നല്‍കിയതിന് പിന്നാലെ എഐഎംഐഎമ്മിന് പ്രതിപക്ഷ നേതൃസ്ഥാനം നല്‍കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കുമെന്ന് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ഉവൈസി. എഐഎംഐഎം സംസ്ഥാനത്തെ രണ്ടാമത്തെ വലിയ പാര്‍ട്ടിയാണെന്നും ഉവൈസി പറഞ്ഞു.

18ല്‍ 12 പേര്‍ ടിആര്‍എസില്‍ ലയിക്കാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കയതോടെ സംസ്ഥാനത്തെ കോണ്‍ഗ്രസിനേക്കാള്‍ വലിയ പാര്‍ട്ടിയായി തങ്ങള്‍ മാറി. പ്രതിപക്ഷ സ്ഥാനം ആവശ്യപ്പെട്ട് ഞങ്ങള്‍ സ്പീക്കറെ സമീപിക്കുമെന്നും ഉചിതമായ തീരുമാനം അദ്ദേഹത്തില്‍ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഉവൈസി പറഞ്ഞു.2018 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 118ല്‍ 19 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.ഇതില്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഉത്തം കുമാര്‍ റെഡ്ഡി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചതോടെ എംഎല്‍എ സ്ഥാനം രാജി വെച്ചിരുന്നു.

ഇതോടെ സഭയിലെ കോണ്‍ഗ്രസ് അംഗബലം 18 ആയിചുരങ്ങി. ഉത്തംറെഡ്ഡി എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ടിആര്‍എസില്‍ ലയിക്കാനുള്ള നീക്കങ്ങള്‍ വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ സജീവമാക്കിയത്. ടിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റും കെസിആറിന്റെ മകനുമായ കെ ടി രാമറാവുവുമായി നേതാക്കള്‍ ചര്‍ച്ച നടത്തി.

മാര്‍ച്ച് മാസത്തോടെ കോണ്‍ഗ്രസ് വിടുകയാണെന്ന് എംഎല്‍എമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ മൂന്നില്‍ രണ്ട് എംഎല്‍എമാരുടെ പിന്തുണ ഇല്ലാത്തതിനാല്‍ സ്പീക്കറെ സമീപിക്കാന്‍ സാധിച്ചിരുന്നില്ല. ഉത്തംറെഡ്ഡി രാജിവെച്ചതോടെ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം വിമതര്‍ക്ക് ലഭിച്ചു. ഇതോടെയാണ് ഭരണകക്ഷിയില്‍ ലയിക്കാനുള്ള കത്ത് വിമതര്‍ സ്പീക്കര്‍ക്ക് നല്‍കിയത്. വിമത എംഎല്‍എമാരുടെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചാല്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം ആറായി ചുരുങ്ങും. ഇതോടെ പ്രതിപക്ഷ പാര്‍ട്ടി സ്ഥാനവും കോണ്‍ഗ്രസിന് നഷ്ടമായേക്കും. അപ്പോള്‍ 7 അംഗങ്ങളുള്ള എഐഎംഐഎം സഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറും.

Next Story

RELATED STORIES

Share it