Sub Lead

'പ്രശ്‌നമാക്കല്ലേ, ജീവിതം പോവും; വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ അധ്യാപകന്റെ ശബ്ദസന്ദേശം പുറത്ത്

തനിക്കെതിരേ പരാതി പറയാതിരിക്കാന്‍ ഇയാള്‍ ക്യാംപിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ വിളിച്ച സഹായം തേടുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

പ്രശ്‌നമാക്കല്ലേ, ജീവിതം പോവും; വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കിയ അധ്യാപകന്റെ ശബ്ദസന്ദേശം പുറത്ത്
X

തൊടുപുഴ: ഇടുക്കി കഞ്ഞിക്കുഴിയില്‍ എന്‍എസ്എസ് ക്യാംപിനെത്തിയ വിദ്യാര്‍ഥിനികള്‍ വസ്ത്രം മാറുമ്പോള്‍ ഒളിഞ്ഞു നോക്കിയ ബിജെപി അനുകൂല അധ്യാപക സംഘടന ജില്ലാ ഭാരവാഹിയായ അധ്യാപകന്‍ ഹരി ആര്‍ വിശ്വനാഥ് പരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചതിന്റെ തെളിവ് പുറത്ത്. തനിക്കെതിരേ പരാതി പറയാതിരിക്കാന്‍ ഇയാള്‍ ക്യാംപിലുണ്ടായിരുന്ന വിദ്യാര്‍ഥികളെ വിളിച്ച സഹായം തേടുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

'പോക്‌സോ കേസാണ്, അകത്ത് പോവും, ജീവിതം പോകും. എനിക്കവരെ വിളിക്കാനാവില്ല, അവരെ വിളിച്ച് പ്രശ്‌നമാക്കല്ലെയെന്ന് ഒന്ന് പറയാമോ'യെന്ന് അധ്യാപകന്‍ ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. വിദ്യാര്‍ഥിനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെതിരേ പൊലീസ് പോക്‌സോ ആക്ട് ചുമത്തി കേസെടുത്തിരുന്നു. ഇതോടെയാണ് കേസ് ഒതുക്കി തീര്‍ക്കാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍ ക്യാമ്പിലുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിയെ വിളിച്ചത്. സംഭവം നടന്ന വിവരം പുറത്തറിഞ്ഞതിനു പിന്നാലെയാണ് അധ്യാപകന്‍ സഹവിദ്യാര്‍ത്ഥിയോട് ഇക്കാര്യം ഫോണില്‍ സംസാരിച്ചത്. ഈ സമയത്ത് ഹരി ആര്‍ വിശ്വനാഥ് പരാതിക്കാരിയായ വിദ്യാര്‍ത്ഥിയോട് ക്ഷമാപണം നടത്തുന്നുമുണ്ട്.

എന്‍എസ്എസ് ക്യാംപിനെത്തിയ പെണ്‍കുട്ടികള്‍ വസ്ത്രം മാറുന്ന സ്ഥലത്ത് ഒളിഞ്ഞു നോക്കിയെന്നും ലൈംഗിക ചുവയോടെ സംസാരിച്ചുവെന്നുമാണ് ഹരികുമാറിനെതിരെ പൊലീസിന് ലഭിച്ച പരാതി. ഇതിന് മുമ്പും ഹരി ആര്‍ വിശ്വനാഥിനെതിരേ സമാന പരാതി ഉയര്‍ന്നപ്പോള്‍ ഒതുക്കി തീര്‍ക്കുകയായിരുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബിജെപി അനുകൂല അധ്യാപക സംഘടയുടെ ജില്ലാ ഭാരവാഹിയാണ് ഹരി ആര്‍ വിശ്വനാഥ്. അധ്യാപകനെ സ്‌കൂള്‍ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. അതേസമയം കേസെടുത്തതോടെ ഹരികുമാര്‍ ഒളിവില്‍ പോയതാണ് വിവരം. പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Next Story

RELATED STORIES

Share it