മോദിക്കെതിരേ ഗോബാക്ക് ഹാഷ്ടാഗ്: നടി ഓവിയ ഹെലനെതിരേ കേസ്
മിഴ്നാട് ബിജെപി ലീഗല്‍ വിങ് അംഗമായ അലക്സിസ് സുധാകര്‍ നല്കിയ പരാതിയില്‍ എഗ്മോര്‍ പോലിസ് ആണ് കേസെടുത്തത്.
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചെന്നൈ സന്ദര്‍ശനത്തിനു മുന്നോടിയായി ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗോടെ ട്വീറ്റ് ചെയ്ത നടി ഓവിയ ഹെലനെതിരെ കേസ്. തമിഴ്നാട് ബിജെപി ലീഗല്‍ വിങ് അംഗമായ അലക്സിസ് സുധാകര്‍ നല്കിയ പരാതിയില്‍ എഗ്മോര്‍ പോലിസ് ആണ് കേസെടുത്തത്. ഓവിയയുടെ ട്വീറ്റിനു പിന്നിലെ ഉദ്ദേശ്യം അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു.
ഓവിയയുടെ ട്വീറ്റിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ പ്രധാനമന്ത്രിക്കെതിരേ പ്രതിഷേധവുമായി ഇറങ്ങുകയും അത് ക്രമസമാധാന പ്രശ്നമായി മാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ പ്രവൃത്തി ചെയ്തയാളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് കണ്ടെത്തണം. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരും ക്രിമിനലുകളെ പിന്തുണയ്ക്കുന്നതുമാണ് ട്വീറ്റ് എന്നു സംശയിക്കണമെന്നും പരാതിയില്‍ പറയുന്നു.
ഓവിയ വിദേശ രാജ്യങ്ങളുമായി നടത്തിയ ആശയ വിനിമയം പരിശോധിക്കണം. പാസ്പോര്‍ട്ട് പരിശോധിച്ച് അവര്‍ ഇന്ത്യക്കാരി തന്നെയാണോയെന്ന് ഉറപ്പാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
RELATED STORIES
'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT'ഭയത്തോട് കൂടി ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ജീവിക്കുകയാണെങ്കിൽ അത്...
29 March 2024 6:12 AM GMTഅബ്ദുന്നാസിര്‍ മഅ്ദനി അതീവ ഗുരുതരാവസ്ഥയില്‍
29 March 2024 6:07 AM GMT