Sub Lead

അഫ്ഗാന്‍ വാര്‍ത്താ വിതരണ ഡയറക്ടറെ താലിബാന്‍ വധിച്ചു

വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചതിന് പ്രതികാരമായി മുതിര്‍ന്ന ഭരണാധികാരികളെ ലക്ഷ്യമിടുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ മാധ്യമ-വാര്‍ത്താ വിതരണ മേധാവി ദവ ഖാന്‍ മിനാപാലിനെ വെള്ളിയാഴ്ച കൊലപ്പെടുത്തിയത്.

അഫ്ഗാന്‍ വാര്‍ത്താ വിതരണ ഡയറക്ടറെ താലിബാന്‍ വധിച്ചു
X

കാബൂള്‍: അഫ്ഗാന്‍ സര്‍ക്കാറിന്റെ മുതിര്‍ന്ന മാധ്യമ-വാര്‍ത്താ വിതരണ ഡയറക്ടറെ താലിബാന്‍ പോരാളികള്‍ വധിച്ചതായി സംഘത്തിന്റെ വക്താവും അഫ്ഗാന്‍ സര്‍ക്കാര്‍ വൃത്തങ്ങളും അറിയിച്ചു.

വ്യോമാക്രമണങ്ങള്‍ കടുപ്പിച്ചതിന് പ്രതികാരമായി മുതിര്‍ന്ന ഭരണാധികാരികളെ ലക്ഷ്യമിടുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സര്‍ക്കാരിന്റെ മാധ്യമ-വാര്‍ത്താ വിതരണ മേധാവി ദവ ഖാന്‍ മിനാപാലിനെ വെള്ളിയാഴ്ച കൊലപ്പെടുത്തിയത്.

നിര്‍ഭാഗ്യവശാല്‍, നിഷ്ഠൂരരായ ഭീകരര്‍ ഒരിക്കല്‍ കൂടി ഭീരുത്വം കാണിക്കുകയും ഒരിക്കല്‍കൂടി ദേശസ്‌നേഹിയായ അഫ്ഗാനി വീരമൃത്യു വരിക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് മിര്‍വായിസ് സ്റ്റാനിക്‌സായ് പറഞ്ഞു. അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയുടെ വക്താവായും മിനാപാല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

'അഫ്ഗാന്‍ പത്രപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം സുപരിചിതനായിരുന്നു, പ്രസിഡന്റ് ഗാനിയുടെ ഉദ്യോഗസ്ഥ വൃത്തത്തിലെ അംഗമാണ്, വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ അദ്ദേഹം വീട് വിട്ടതിനു പിന്നാലെയാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് തങ്ങളുടെ ധാരണ, കാബൂളില്‍ നിന്ന് റിപോര്‍ട്ട് ചെയ്ത അല്‍ ജസീറയുടെ ജെയിംസ് ബേസ് പറഞ്ഞു.

അതേസമയം, രണ്ട് പ്രവിശ്യാ തലസ്ഥാനങ്ങളിലേക്ക് താലിബാന്‍ അടുത്തു. 2001ല്‍ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം അട്ടിമറിച്ച താലിബാന്‍, കാബൂളിലെ പാശ്ചാത്യ പാവ സര്‍ക്കാരിനെതിരേ ശക്തമായ മുന്നേറ്റമാണ് നടത്തിവരുന്നത്. 20 വര്‍ഷത്തെ യുദ്ധത്തിന് ശേഷം വിദേശ ശക്തികള്‍ പിന്‍വാങ്ങിയതിനു പിന്നാലെയാണ് താലിബാന്‍ ആക്രമണം ശക്തമാക്കിയത്.

Next Story

RELATED STORIES

Share it