തായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
BY BSR23 April 2024 5:28 AM GMT
![തായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍ തായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍](https://www.thejasnews.com/h-upload/2024/04/23/219262-taiwan.webp)
X
BSR23 April 2024 5:28 AM GMT
തായ്പേയ്: തായ്വാനില് തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി എണ്‍പതോളം ഭൂചലനങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കിഴക്കന്‍ കൗണ്ടിയായ ഹുവാലീനിലാണ് തുടര്‍ ചലനങ്ങളുണ്ടായത്. ഏറ്റവും തീവ്രതയേറിയ ഭൂചലനം ഭൂകമ്പമാപിനിയില്‍ 6.3 തീവ്രത രേഖപ്പെടുത്തി. ഏപ്രില്‍ മൂന്നിന് ഹുവാലീനിലുണ്ടായ ഭൂചലനത്തില്‍ 14 പേര് മരണപ്പെടുകയും വന്‍ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അന്ന് 7.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. അതിനു ശേഷം മേഖലയില്‍ ഇതുവരെ ആയിരത്തോളം തുടര്‍ചലനങ്ങള്‍ അനുഭവപ്പെട്ടതായാണ് റിപോര്‍ട്ട്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയും അനുഭവപ്പെട്ട ഭൂചലനത്തില്‍ തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു. അതേസമയം ഭൂകമ്പത്തില്‍ ആളപായമൊന്നും രേഖപ്പെടുത്തിയിട്ടില്ല.
Next Story
RELATED STORIES
പാരിസ് ഒളിംപിക്സ്; ഫിഫയ്ക്ക് പരാതി നല്കി അര്‍ജന്റീന
26 July 2024 5:55 AM GMTപാരിസ് ഒളിംപിക്സ് ഫുട്ബോള്‍; ലോക ചാംപ്യന്മാരെ ഞെട്ടിച്ച് മൊറോക്കോ;...
24 July 2024 7:06 PM GMTസ്വിസ് താരം ഷാഖിരി വിരമിച്ചു
18 July 2024 5:43 AM GMTഅര്‍ജന്റീന ടീം അംഗങ്ങളുടെ വംശീയ വിദ്വേഷത്തിന്റെ വീഡിയോ; എന്‍സോ...
17 July 2024 6:36 AM GMTനീലപ്പടയോട്ടം; കോപ കിരീടവും അർജൻ്റീനയ്ക്ക്
15 July 2024 4:51 AM GMTയൂറോയില്‍ ഇന്ന് ഫൈനല്‍; സ്പെയിന്-ഇംഗ്ലണ്ട് പോര് ബെര്‍ലിനില്‍
14 July 2024 8:40 AM GMT